Sunday, July 12, 2009

3. ദേവവ്രതന്‍

ശന്തനുവിന്റെ ഭാര്യയാവാനുള്ള ഗംഗാദേവിയുടെ സമ്മതം ലഭിച്ചപ്പോള്‍,

'ദയവുചെയ്ത്‌ ജനിച്ചയുടനെ തന്നെ തങ്ങളെ നദിയിലെറിഞ്ഞ്‌ കൊന്ന് എളുപ്പം ശാപമോക്ഷം തരപ്പെടുത്തിത്തരണം’ എന്നും കൂടി അഷ്ടവസുക്കള്‍ ദേവിയോട് അപേക്ഷിക്കുകയും ദേവി രണ്ടുമിനിറ്റ്‌ ആലോചിച്ച്‌, ‘ഉം ഓക്കെ, ഓക്കെ ‘ എന്നരുളുകയും ചെയ്തു.

രാജ്യപരിപാലനവും ഫോര്‍വേഡ്‌ പ്ലാനിങ്ങും ലെഷ്യര്‍ ടൈമില്‍ അത്യാവശ്യം നായാട്ടുമായി വളരെ ശാന്തമായി ജീവിച്ചിരുന്ന ഹിസ്‌ ഹൈനസ്‌ ശന്തനു മഹാരാജന്‍ ഒരിക്കല്‍, ‘എന്നാലിന്ന്
കുറച്ച്‌ നായാടിക്കളയാം‘ എന്ന് കരുതി ഗംഗാതീരത്തിനടുത്തുള്ള അധികം അലമ്പില്ലാത്ത ഒരു വനപ്രദേശത്ത്‌ ചെന്നു.

നായാട്ടിന്റെ ആദ്യമണിക്കൂറില്‍ ഒരു മലാടിനെയും രണ്ടാം ഘട്ടത്തില്‍ ഒരു വെരുകിനെയും കിട്ടിയ രാജന്‍ ഒരു പേടമാനിനെ ഉന്നം വക്കുമ്പോളാണ്‌ എന്തോ അനക്കം പോലെ തോന്നി, പിറകിലോട്ട് നോക്കിയതും തന്റെ നേരെ പാഞ്ഞടുക്കുന്ന കാട്ടുപന്നിയെ കാണുന്നതും.

'യെന്റെ മാതാവേ.....!!' എന്നൊരു നിലവിളിയോടെ ശന്തനു മഹാരാജാവ്‌ ഓടി ഗംഗാനദിയിലേക്കെടുത്ത്‌ ചാടുകയായിരുന്നു.

അന്നും വെള്ളത്തിനടിയില്‍ അധികം നേരം ശ്വാസം പിടിച്ച്‌ കിടക്കാന്‍ അദ്ദേഹത്തിനായില്ല.

ജലോപരിതലത്തില്‍ മൂക്ക് വെളിയിലാക്കിപിടിച്ച്‌ വെള്ളം ചവിട്ടില്‍ നിന്ന് ‘പന്നി പോയോ?’ എന്ന് നോക്കിയ ശന്തനുവിന് തന്റെ കണ്ണുകള്‍ വിശ്വസിക്കാനായില്ല. നദിക്കരികില്‍ അതിസുന്ദരിയായ ഒരു യുവതി നില്‍ക്കുന്നു!

എന്നാല്‍ ഒന്ന് പരിചയപ്പെട്ടേക്കാം എന്ന് കരുതി ആ പെണ്ണഴകിക്ക് സമീപത്തേക്ക്‌ ചെന്ന മഹാരാജന്‍‍ ചോദിച്ചു.

'സിനിമാനടി പോലെയിരിക്കുന്ന ഭവതി ആരാണ്? ഭവതിയുടെ വീടും കുടിയുമെല്ലാം എവിടെയാണ്‌? '

'ഞാന്‍ ഗംഗ. തറവാട്‌ ഒരു പത്തഞ്ഞൂറ്‌ കിലോമീറ്റര്‍ വടക്കാണ്‌. വീട്ടുകാര്‍ എന്നുപറയാന്‍ ഇപ്പോള്‍ അവിടെയാരുമില്ല!'

അത്‌ കേട്ട ശന്തനു പറഞ്ഞു.

'ആണോ? വെരി നൈസ്‌. നോം‍ ശന്തനു മഹാരാജാവ്‌. ഒരു രാജ്യവും രണ്ടുമൂന്ന് കൊട്ടാരങ്ങളും പരിവാരങ്ങളുമെല്ലാമായി തരക്കേടില്ലാത്ത സെറ്റപ്പുണ്ട്‌'

അധികം വളച്ചുകെട്ടില്ലാതെ മഹാരാജന്‍ കാര്യത്തിലേക്ക് കടന്നു.

“ഭവതിക്ക്‌ ആശ്രയമില്ല എന്നൊരു പ്രോബ്ലമുണ്ടെങ്കില്‍‌... ബി ഫ്രാങ്ക്‌, എന്റെ ഭാര്യയാവാന്‍ വിരോധമില്ലെങ്കില്‍, എനിക്ക്‌ പ്രശ്നമൊന്നുമില്ല!“

ഇതു കേട്ട ഗംഗാദേവി, നനഞ്ഞീറനായി നില്‍ക്കുന്ന രാജാവിനെ അടിമുടി നോക്കികൊണ്ട്‌, ഒരു ചെറുപുഞ്ചിരിയോടെ പതുക്കെ തലയാട്ടി ഒന്ന് മൂളിക്കൊണ്ട്‌ പറഞ്ഞു.

'വിവാഹത്തിന്‌ എനിക്ക്‌ സമ്മതമാണ്‌. പക്ഷെ, ഒരു കണ്ടീഷന്‍‌. എന്റെ ആഗ്രഹങ്ങള്‍ക്ക്‌ എതിരു പറയുകയോ... എന്റെ പേഴ്സണല്‍ കാര്യങ്ങളില്‍ സ്പൈ വര്‍ക്ക്‌ ചെയ്യുകയോ ചെയ്താല്‍ ഞാന്‍ എന്റെ പാട്ടിന്‌ പോകും. നോ എക്സ്ക്യൂസ് നോ കോമ്പ്രമൈസ്. ഒരു സെന്റിമെന്റ്‌സും വര്‍ക്കൌട്ടാവില്ല!'

ശന്തനുവിന്‌ ആ ഡയലോഗ്‌ അത്രകണ്ട്‌ പിടിച്ചില്ലെങ്കിലും, ഗംഗാദേവിയുടെ ഗ്ലാമറില്‍ മതിമറന്നിരുന്ന ശന്തനു മഹാരാജാവ്‌ മനസ്സില്ലാമനസ്സോടെ വ്യവസ്ഥ അംഗീകരിക്കുകയും ഇരുവരും കൊട്ടാരത്തില്‍ പോയി ഭാര്യാഭര്‍ത്താക്കന്മാരായി വാസരം അല്ലെങ്കില്‍ പൊറുതി ആരംഭിക്കുകയും ജീവിതം തുടങ്ങുകയും ചെയ്തു.

അധികം താമസിയാതെ തന്നെ ഗംഗാദേവി പ്രഗ്നന്റായി. സ്വാഭാവികം. തുടര്‍ന്ന്, നല്ല തേജസ്സുള്ള ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു.

തന്റെ മകനെ കണ്ണുനിറയേ കാണാന്‍, ബേബി പൌഡറും കുട്ടിയുടുപ്പുമായി ഓടിവന്ന ശന്തനു കാണുന്നത്‌, കൊച്ചിനെ ഷോട്ടുപുട്ടെറിയും പോലെ ഗംഗാനദിയിലേക്കെറിയുന്ന ഗംഗാദേവിയെയായിരുന്നു.


ടേംസ്‌ ഏന്റ്‌ കണ്ടീഷനെക്കുറിച്ച്‌ നല്ല ഓര്‍മ്മയുണ്ടായിരുന്ന ശന്തനു കമാന്ന് ഒരു അക്ഷരം ഇതേപറ്റി ചോദിക്കുകയോ പറയുകയോ ചെയ്യാതെ ബാത്ത്രൂമില്‍ കയറി രണ്ടുമിനിറ്റ് കണ്ണുപൊത്തി കരഞ്ഞു, മൂഡ്‌ മാറ്റാന്‍ നേരെ നായിട്ടിന്‌ പോയി കണ്ണില്‍ കണ്ടതിനെയെല്ലാം അമ്പെയ്ത് വീഴ്ത്തി. പൂച്ചയേയും പട്ടിയേയും വരെ!

കാലം കടന്നു പോയി. 'പ്രഗ്നന്റാവലും പ്രസവിക്കലും കൊച്ചിനെ നദിയിലേക്ക്‌ എറിയലും' ഒരു ശീലമാക്കിയ ഗംഗാദേവി ഒന്നിനുപുറകെ ഒന്നായി 7 കുട്ടികളെ നദിയിലെറിഞ്ഞ്‌ കൊന്നു.

അങ്ങിനെ, എട്ടാമത്തെ കൊച്ചിനെയും നദിയിലെറിയാന്‍ പോകാന്‍ കയ്യിലെടുത്ത ഗംഗാദേവിയെ കണ്ട് ‌ ശന്തനുമഹാരാജാവിന്‌ ദേഷ്യവും സങ്കടവും സഹിക്കാന്‍ പറ്റാതാവുകയും, എട്ട്‌ പേറ്‌ കഴിഞ്ഞതല്ലേ ഇനി ഇവള്‍ അങ്ങ്‌ പോകുന്നെങ്കില്‍ പോട്ടേ എന്ന് മനസ്സില്‍ പറഞ്ഞ് ദേവിയെ തടഞ്ഞു കൊണ്ട് പറഞ്ഞു.

“മതി ഈ കൂരകൃത്യം. ക്ഷമിക്കാവുന്നതിന്‌ ഒരു അതിരൊക്കെയുണ്ട്‌. നല്ല അറബിക്ക്ടാങ്ങള്‍ടെ പോലുള്ള എന്റെ ഏഴു ക്ടാങ്ങളെ നീ നദിയിലെറിഞ്ഞു. ഈ കുഞ്ഞിനെ എനിക്ക്‌ വളര്‍ത്തണം. തരില്ല ഞാന്‍ ഇവനെ!!!!“

അത് കേട്ടവശം, ഗംഗാദേവി ശന്തനുമഹാരാജാവിനറിയാത്ത ‘ആ കഥ ഇതുവരെ‘ യുടെ പൊതിക്കെട്ടഴിച്ചു.

അങ്ങിനെ അഷ്ടവസുക്കളുടെ ശാപമോക്ഷത്തെപ്പറ്റിയും മറ്റും ഗംഗാദേവി ശന്തനു മഹാരാജാവിനോട്‌ പറയുകയും, ഈ കുഞ്ഞിനെ വളര്‍ത്തി പയ്യന്‍സ് മിടുക്കനാവുമ്പോള്‍ തിരികെ തന്നോളാമെന്നും പറഞ്ഞ്‌ എഗ്രീമെന്റിലെ ക്ലോസ്‌ തെറ്റിച്ചതിന്റെ പേരില്‍ അവിടെ നിന്ന് അപ്രത്യക്ഷയാവുകയും ചെയ്തു.

അങ്ങിനെ, ശന്തനുമഹാരാജാവിന്‌ ഗംഗാദേവിയിലുണ്ടായ ആ എട്ടാമന്‍ മകനാണ്‌ ശ്രീ. ഗംഗാദത്തന്‍ അഥവാ ദേവവ്രതന്‍.

ഗംഗാദത്തന്‍ എന്നും ദേവവ്രതന്‍ എന്നും അറിയപ്പെട്ടിരുന്ന ആ പയ്യന്‍സ് വസിഷ്ഠമഹര്‍ഷി നടത്തിയിരുന്ന സ്വാശ്രയ കോളേജില്‍ നിന്ന് വേദശാസ്ത്രങ്ങളെല്ലാം അഭ്യസിച്ചു.

സെന്‍സായി പരശുരാമന്റെ ‘ദി ആര്‍ട്ട് ഓഫ് ആയോധന‘ യില്‍ നിന്ന് നിന്ന് കരാട്ടേ, കുംഫു, കളരി, അമ്പും വില്ലും, ഗദായുദ്ധം, പഞ്ചഗുസ്തി, മലപ്പുറം കത്തിയേറ്, തുടങ്ങി അക്കാലത്ത് നിലനിന്നിരുന്ന ആയോധനകലകളെല്ലാം പഠിച്ചെടുത്തു.

വിദ്യയും അഭ്യാസങ്ങളും യഥാവിധി സമാസമം പഠിച്ചെടുത്ത് മിടുക്കനായ ദേവവ്രതനെ ഗംഗാദേവി, ശന്തനു മഹാരാജാവിന് തിരികേ ഏല്പിച്ചു.

ശന്തനു, പ്രിയ പുത്രനെ യുവരാജാവായി വാഴിച്ചു.

21 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഞങ്ങളെല്ലാം കൂടി ഒരു "ഹേബിയസ് കോര്‍പ്പസ്" ഫയല്‍ ചെയ്യാനിരുന്നതാ... ഈ മാസം കൂടി കണ്ടില്ലായിരുന്നെങ്കില്‍ അങ്ങ് ഗൂഗിള്‍ കോര്‍ട്ടില്‍ വന്ന് സമാധാനം പറയേണ്ടി വന്നേനെ...

  വെല്ക്കം ബാക്ക്...

  "കൊടകരപുരാണം" വീണ്ടും തുടരും എന്ന് കരുതുന്നു... ഇല്ലെങ്കില്‍ ഉറപ്പായിട്ടും കേസ് കൊടുക്കും...

  ReplyDelete
 3. കലക്ക്‍ണ്‌ണ്ട്‌ട്ടാ... അധികം ആരും അറിഞ്ഞ് തുടങ്ങീട്ടില്ലാന്ന് തോന്നണു... കൊടകര പുരാണത്തിലൊരു ലിങ്കിടാര്‍‌ന്നില്ല്യ്യേ?

  ReplyDelete
 4. ഈ പോസ്റ്റ്‌ കൊള്ളാം ..
  കൊടകര പുരാണത്തിന്റെ കര്‍ത്തവിനെ ,ഇപ്പോഴാണ്‌ പുടികിട്ടിയത് കേട്ടാ ..

  ReplyDelete
 5. വായിച്ചു തുടങ്ങീട്ടുണ്ട്.. ഭയങ്കരം ! ഉദ്വേഗജനകമായ അടുത്ത സംഭവങ്ങള്‍ക്കായി ഉത്കണ്ഠാകുകലനായി കാത്തിരിക്കുന്നു. എന്ന് ഉത്കണ്ഠകുലോതുംഗനായ ഒരു കാകുത്സ്ഥന്‍!

  ReplyDelete
 6. എട്ട്‌ പേറ്‌ കഴിഞ്ഞതല്ലേ ഇനി ഇവള്‍ അങ്ങ്‌ പോകുന്നെങ്കില്‍ പോട്ടേ....
  :)))

  ReplyDelete
 7. welcome back! waitiong for more..

  ReplyDelete
 8. വിശാലേട്ടാ കലക്കനുണ്ട് മോഡേണ്‍ മഹാഭാരതം....ഇനിയും പോരട്ടെ

  ReplyDelete
 9. കൊടകരപുരാണതില്‍ കണ്ടതാ, ഇപ്പൊ ദാ വീണ്ടും പുരാണത്തിലും, സംഭവം കലക്കുന്നുണ്ട് കുറെ കൂടി പ്രതീക്ഷിക്കുന്നു, പോലീസ് പേടിപ്പിച്ചതൊന്നും മറന്നിട്ടില്ല

  ReplyDelete
 10. chetta ... chettnade mattu postukalil kanunna mathiri ithum nirtharuthey... chettande post kal vayikkan istapedunna ennepoleyulla angayude aradhakarkku athu vishamamavum...snehathode

  ReplyDelete
 11. devavrathan kazhinjangottu neenganilallo...

  ReplyDelete
 12. Vishaletta...chettanteyoru style !!!Athu supera tta...!!!
  olla sathyam parayaalo nalla ramandu !!!

  ReplyDelete
 13. കലുങ്ക് വേര്‍ഷന്‍ കലക്കി...

  ReplyDelete
 14. chettande pazhaya oru postil nayakan parayanamathiri" appo alu mari alle " ennapole "appa ithum nirthi alle "

  ReplyDelete
 15. വിശാലേട്ടാ അടുത്ത ഭാഗം പോരട്ടേ....!
  കുറേ ദിവസായി ഇതിനകത്ത് കയറി നോക്കാന്‍ തുടങ്ങീട്ട്..

  ReplyDelete
 16. വിശാലന്റെ ബ്ലോഗല്ലേന്നു വിചാരിച്ച് ഓഫീസിൽ നിന്ന് കയറിയാൽ സാധാരണ ലാഫിംഗ് പിത്സ് കഴിച്ച് ബലം പിടീച്ചിരിക്കും :)
  താഴെയുള്ള അടിക്കുറിപ്പ് കണ്ട് ഞെട്ടിത്തകർന്നു പോയണ്ണാ :) “ പരാശരമുനി ഈ ബ്ലോഗിന്റെ നാഥൻ” ( യാഹുവിലെ വീണുകിടന്നു ചിരിക്കുന്ന ഇമോട്ട് കൊണ്ടു വായോ :)

  ReplyDelete
 17. ക്ഷ... പിടിച്ചു ...!!
  അടുത്ത സാധനതതിനായി കാത്തിരിക്കുന്നു !

  ReplyDelete
 18. പ്രണാമം വിശാല്‍ജീ..:)

  ReplyDelete