Tuesday, January 26, 2010

പ്രപ്പോസൽ

വേലിപ്പത്തൽ കൊണ്ടുണ്ടാക്കിയ ഗേയ്റ്റ് മാറ്റി വച്ച് സത്യവതി, ശന്തനു മഹാരാജാവിനെ വീട്ടിലേക്ക് ആനയിച്ച്, അഡ്ജസ്റ്റ് ചെയ്ത് മുന്നിൽ നടന്നു.

ശന്തനു ചെല്ലുമ്പോൾ ദാശമുഖ്യൻ തിണ്ണയിൽ കാൽ കയറ്റി വച്ച്, മുഷ്ടികൾ രണ്ടും ചുരുട്ടി നിക്കിൾ പുഷപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്.

‘ഡൈനിങ്ങ് ടേബിളിന്റെ കടഞ്ഞ കാൽ പോലുള്ള കൈകൾ!‘ മഹാരാജാവ് മനസ്സിൽ പറഞ്ഞു.

ആളനക്കം കേട്ട് മുഖമുയർത്തിയ ദാശമുഖ്യൻ പിടഞ്ഞെണീക്കുകയും മഹാരാജാവിനെയും കൂടെ വന്നിരിക്കുന്നവരെയും കണ്ട് അത്ഭുതപരതന്ത്രനാവുകയും വിങ്ങ്സിന് അല്പം ബലം കൊടുത്ത് സവിനയം തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

“എത്ര വയ്യെങ്കിലും എക്സസൈസ് മുടക്കില്ലല്ലേ? വെരി ഗുഡ്!“ ശന്തനുമഹാരാജാവ് ദാശമുഖ്യന്റെ ബായ്ക്ക് മസിൽ നോക്കി പറഞ്ഞു.

‘അടിയൻ! ചെറുതിലേയുള്ള ശീലമാണ്. എന്റെ അപ്പനും കട്ടയായിരുന്നു. ആള് രണ്ട് തവണ മിസ്റ്റർ യമുനാ നദി കടവ് ആയ ആളാണ്. പിന്നെ ആരോഗ്യമാണല്ലോ ഏറ്റവും അത്യാവശ്യം. എക്സസൈസ് മുടക്കാത്തതുകൊണ്ട് എനിക്ക് ചുമ പോലും വരില്ല. എത്ര സമ്പത്തുണ്ടെങ്കിലും ഇനിയിപ്പോൾ രാജാവാണെലും പിളു പിളു എന്ന ബോഡിയും ഒരു ബാഗെടുത്താൽ വിലങ്ങുന്ന തണ്ടലും വായ്ക്ക് രുചിയായ യാതൊന്നും കഴിക്കാൻ പറ്റാത്ത ഡയറ്റുമായി നടന്നിട്ടെന്ത് കാര്യം? രാവിലെ ഒരു അരമണിക്കൂറ് നടക്കാനോ വ്യായാമം ചെയ്യാനോ മിനക്കെടാത്ത മനുഷ്യൻ എന്ത് ചെയ്തിട്ടെന്ത്?“

ദാശമുഖ്യന്റെ ആക്കിയുള്ള ഡയലോഗ് ശന്തനുമഹാരാജാവിന് അതയങ്ങ് പിടിച്ചില്ല.

രാജാവ് പറഞ്ഞു.

‘ദാശമുഖ്യാ‍... വല്ലാണ്ട് ക്ലാസെടുക്കല്ലേ!! വ്യായാമത്തിന്റെ ഗുണവശങ്ങൾ അറിയാൻ വേണ്ടിയല്ല ഞാൻ ഇവിടെ വന്നത്. തന്നെയുമല്ല, കൊട്ടാരത്തിൽ ജിമ്മും ട്രെയിനറുമുണ്ട്... ഞാൻ വന്ന കാര്യം പറയാം’

തന്റെ ആഗമനോദ്ദ്യേശം ദാശമുഖ്യനോട് ഉണർത്തിച്ചു.

‘അങ്ങയുടെ മകൾ കുമാരി സത്യവതിയുടെ കെമിസ്ട്രി എനിക്ക് മാച്ചിങ്ങാവാൻ സാധ്യത കണ്ടു. അതുകൊണ്ട് മൂപ്പരെ എനിക്ക് പത്നിയാക്കിയാൽ കൊള്ളാമെന്നുണ്ട്. സത്യവതിക്ക് ഓ.ക്കെയാണ്. പക്ഷെ, അങ്ങയുടെ സമ്മതം കൂടെ കിട്ടിയാലേ സത്യവതി സമ്മതിക്കുകയുള്ളൂ എന്ന് പറയുന്നു!‘

ഉത്തരവാദിത്വമുള്ള ഒരു പിതാവായിരുന്നു ദാശമുഖ്യൻ.

കൊള്ളാവുന്ന ചുറ്റുപാടും തറവാട്ടുമഹിമയുമുള്ള ചെറുക്കന്മാരെ കണ്ടാൽ, ‘എന്റെ മോള്ക്ക് ഒരുകാലത്തും അന്നത്തിന് മുട്ടുണ്ടാവില്ല.. നാലാളോട് പറയാൻ തന്നെ എന്താ ഒരു വെയ്റ്റ്!’ എന്നൊക്കെ പറഞ്ഞ് ഉടനെയങ്ങ് പെണ്മക്കളെ കെട്ടിച്ച് വിടുന്ന ചില മല്ലു തന്തമാരുടെ ടൈപ്പല്ലായിരുന്നു ദാശമുഖ്യൻ.

അദ്ദേഹം പറഞ്ഞു:

“അങ്ങയെപ്പോലെയൊരു വ്യക്തിയെ മകൾക്ക് ഭർത്താവായി കിട്ടുക എന്നത് മഹാഭ്യാഗ്യമാണ്. പക്ഷെ, എന്റെ പുത്രിയെ അങ്ങയുടെ പട്ടമഹിഷിയാക്കാമെന്നും അവളിലുണ്ടാകുന്ന മക്കൾക്ക് രാജ്യാവകാശം കൊടുക്കാമെന്നും ഉറപ്പ് തരാമോ? എങ്കിൽ എനിക്ക് സമ്മതം!“

ഇത് കേട്ടയുടനെ രാജാവ്, ദാശമുഖ്യന്റെ മുഖത്ത് തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് സത്യവതിയെ ഒന്ന് നോക്കി. ഒരു മിനിറ്റ് തല താഴ്ത്തി ഒന്ന് ആലോചിച്ചു.

അതിനുശേഷം കൂടെയുള്ള മന്ത്രിയെ നോക്കി പുരികക്കൊടി ഉയർത്തി ‘പൂവാം!‘ എന്നർത്ഥത്തിൽ ആക്ഷൻ കാണിച്ച്, ഒന്നും മിണ്ടാതെ വേലിപ്പത്തൽ ഗേയ്റ്റ് കടന്നു പുറത്തേക്ക് നടന്നു.

ഹരിതാഭമായ വേലിപ്പടർപ്പിലെ സീമന്തിനി പൂക്കൾക്കിടയിലൂടെ വാൽ മുറിഞ്ഞ ഒരു പച്ചില പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി.

27 comments:

 1. ഒന്നു ചിരിക്കണമെങ്കില്‍ വിശാലനോ അരവിന്ദനോ എഴുതണം. :)

  ReplyDelete
 2. ഞാനിതിപ്പഴാ കണ്ടതു്. സംഭവം കൊള്ളാല്ലോ, പഴയതുകൂടിയൊക്കെ ഒന്നു വായിക്കണം.

  ReplyDelete
 3. ഹരിതാഭമായ വേലിപ്പടർപ്പിലെ സീമന്തിനി പൂക്കൾക്കിടയിലൂടെ വാൽ മുറിഞ്ഞ ഒരു പച്ചില പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി. :))

  How romantic !!

  ReplyDelete
 4. വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ലാ..!!
  കമന്റുകൾ കണ്ടപ്പൊ തോന്നി കുഴപ്പമില്ലാത്ത എതോ ആണെന്ന്
  കൂതറക്ക് മനസ്സിലായില്ലെങ്ങിലും മുമ്പേ കമന്റിയവർക്ക് മനസ്സിലായല്ലോ അതു മതി..
  (ന്നാലും മാഷെ... എന്താ കൂതറക്കിതു മനസ്സിലാവാഞ്ഞെ..??)

  ReplyDelete
 5. പൂമ്പാറ്റ അമര്‍ചിത്രകഥയില്‍ തുടങ്ങിയ പുരാണ വായനയില്‍ ഇത്ര ചിരിച്ചോണ്ട് പുരാണം വായിക്കുന്നത് ആദ്യമായാണ്. വിശാല്‍ ജി നിങ്ങളെന്തു തൊട്ടാലും ജെയിംസ് കാമറൂന്‍ സിനിമയെടുക്കുന്നതു പോലെയല്ലേ.. സൂപ്പര്‍ ഹിറ്റ് !!!

  ReplyDelete
 6. ആദ്യമായി ഇവിടെത്തിയതാ, തുടര്‍ക്കഥകള്‍ എല്ലാം വായിച്ചു, അടുത്തത് ഉടനെ പോരട്ടെ :)

  ഓ ടോ : ഞാനും മഹാഭാരതം ഒന്നു തുടങ്ങിയിരുന്നു, എവിടേം എത്താതെ കിടക്കുവാ :)

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ണപ്പ് അലക്ക്ട്ടാ. കുറച്ചൂടെ നീട്ടി എഴുത് വിശാൽജീ ചിർച്ചിട്ട് അങ്ക്ട് മതിയായില്ല

  ReplyDelete
 9. ഹും! രാജാവാരാ മോന്‍!
  കളി രാജാവിന്റെ മകനോടാ..?!!
  :-)

  ReplyDelete
 10. "മിസ്റ്റർ യമുനാ നദി കടവ്"

  ഹ..ഹ..ഹ..

  സംഭവം രാജാവ് ഒക്കെ തന്നെ, എന്നാലും ഒരു മറുപടി - യെസ് ഓർ നോ - പറഞ്ഞിട്ട് പോകാമായിരുന്നു. :)

  ReplyDelete
 11. തുടങി...അല്ലെ....നന്നായി.

  “വാൽ മുറിഞ്ഞ ഒരു പച്ചില പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി.“ - എന്റെ അണ്ണാ....

  ReplyDelete
 12. "ഹരിതാഭമായ വേലിപ്പടർപ്പിലെ സീമന്തിനി പൂക്കൾക്കിടയിലൂടെ വാൽ മുറിഞ്ഞ ഒരു പച്ചില പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി."

  ഹോ, ആ കൺക്ലൂഡിംഗ് വാക്യം! അപാരം!

  ReplyDelete
 13. പാവം പച്ചിലപ്പാമ്പ് ;)

  ReplyDelete
 14. അസാധ്യസംഭവം.. ഇത്രേം ഇന്ററസ്റ്റിങ്ങ് ആയി മഹാഭാരതം കഥകള്‍‌ ഇതുവരെ വായിച്ചിട്ടില്ല.. നോ കമന്റ്സ്..!

  ReplyDelete
 15. "വിങ്ങ്സിന് അല്പം ബലം കൊടുത്ത് സവിനയം"
  ഈ ഭാവം ഒന്ന് വരുത്താന്‍ ഞാന്‍ കണ്ണാടീല് നോക്കി മാക്സിമം ട്രൈ ചെയ്തു. ഹ ഹ, വിശാല്‍ജീ ഇത് ങ്ങളേക്കൊണ്ട് മാത്രേ പറ്റൂ :))

  ReplyDelete
 16. കര്‍ത്താവെ ഇങ്ങനെ ഒരു പ്രസ്ഥാനം ഉണ്ടാരുന്നാ ... ഹിഹിഹി വിശാലേട്ടോ തകര്‍ത്തു ....
  ഹരിതാഭമായ വേലിപ്പടർപ്പിലെ സീമന്തിനി പൂക്കൾക്കിടയിലൂടെ വാൽ മുറിഞ്ഞ ഒരു പച്ചില പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി.
  എന്തൊരു അലക്ക് ... നമിച്ചു ... പിന്നേ വാല് മറിഞ്ഞതാണോ അതോ മുറിച്ചതാണോ :D

  ReplyDelete
 17. "ഹരിതാഭമായ വേലിപ്പടർപ്പിലെ സീമന്തിനി പൂക്കൾക്കിടയിലൂടെ വാൽ മുറിഞ്ഞ ഒരു പച്ചില പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി“ ഇത് സൂപ്പര്‍ എന്‍ഡിങ്.

  അതെങ്ങനാ വാലു മുറിഞ്ഞത്?? എന്നതാ ഈ സീമന്തിനിപ്പൂ.. പച്ചിലപ്പാമ്പ് എന്തിനവിടെപ്പോയി.. വിശദമാക്കുക :)
  വിശാല ഹാസ്യ മഹാഭാരതം കലക്കുന്നു :) :)

  ReplyDelete
 18. കൊള്ളാം,ഈ മഹാഭാരത പുനര്‍ വായന..അടുത്തതിനായി കാത്തിരിക്കുന്നു.

  ആശംസകള്‍!

  ReplyDelete
 19. വിശാല്‍ജീ... നല്ലയാളാ... ഇങ്ങനെയൊരു സംരംഭം തുടങ്ങിയ കാര്യം പറഞ്ഞില്ലല്ലോ... ജാലകത്തിലൂടെയാണ്‌ ഇവിടെ എത്തിപ്പെട്ടത്‌. എന്നും കൊടകരപുരാണത്തിലും ദുബായ്‌ ഡേയ്‌സിലും പോയി നോക്കാറുണ്ട്‌...

  ഇത്‌ കലക്കീട്ടാ... മഹാഭാരതത്തിലെ ഭൂരിഭാഗം കഥകളും അറിയാവുന്നതാണെങ്കിലും ഈ വായന രസമേകുന്നു. മനുഷ്യനെ ചിരിപ്പിക്കാനുള്ള താങ്കളുടെ കഴിവിന്‌ മുന്നില്‍ നമിക്കുന്നു...

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

  പിന്നെ, ചിരിയിടങ്ങളില്‍ എന്റെ ബ്ലോഗ്‌ ചേര്‍ത്തതില്‍ നന്ദിട്ടോ...

  ReplyDelete
 20. വിശാലേട്ടാ, ലാസ്റ്റ് ലൈന്‍ അത്യുഗ്രം!!!
  അറിയാവുന്ന കഥകള്‍ക്ക് ഇങ്ങനെ ഒരു അവതരണം...സൂപ്പര്‍.
  ഇടക്കിടെ ഈ വെബ്സൈറ്റ് ബ്ലോക്ക് ആക്കുന്നത് നിര്‍ത്തണേ(അപേക്ഷ)

  ReplyDelete
 21. വിശാല്‍ജീ, തകര്‍ക്കുന്നു. പ്രയോഗങ്ങളൊക്കെ ഉഗ്രന്‍ . ‘ഡൈനിങ്ങ് ടേബിളിന്റെ കടഞ്ഞ കാൽ പോലുള്ള കൈകൾ!‘ ഇത് വായിച്ച് ചിരിച്ചതിന്` കണക്കില്ല. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

  ReplyDelete
 22. ആക്ച്വലി ഇതൊരു കോമഡി പോസ്റ്റാണൊ? ആണെന്ന് കമന്റുകൾ പറയുന്നു. അത് മനസ്സിലാക്കാൻ സിക്സ്ത് സെൻസ് വേണമൊ വീശാലൻ ചേട്ടാ..

  Its boaring man. very disappionting one....:(

  ReplyDelete
 23. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
  www.tomskonumadam.blogspot.com

  ReplyDelete
 24. വിശാലേട്ടാ , എന്നേ ഒന്നും അറിയില്ല എന്നറിയാം .
  എങ്കിലും ഞാന്‍ ബ്ലോഗ്‌ തുടങ്ങിയ കാലത്ത് ഒരു ലെറ്റര്‍ അയച്ചിരുന്നു . മറുപടിയും തന്നിരുന്നു .
  പിന്നെ ഇപ്പോഴാണ് ഞാന്‍ ഈ വഴി വരുന്നത് . ഈ പുതിയ പരിപാടി ഇപ്പോഴാണ് കണ്ടതും .
  ആശംസകള്‍ മിസ്റ്റര്‍ യമുനാ നദിക്കടവേ...................

  ReplyDelete
 25. ഞാൻ ഇതൊക്കെ എങ്ങനെയാണ് കാണാതെ പോയത്!?

  കൊടകര പുരാണവും ഡൂബായ് ഡേയ്സും മാത്രമേ സ്ഥിരം വായിച്ചിരുന്നുള്ളൂ!

  നമോവാകം!!

  ReplyDelete