Friday, February 12, 2010

ഗംഗാദത്തൻ-ദാശമുഖ്യൻ മീറ്റിങ്ങ്

രാവിലെ ഒരു ഒമ്പതരയോടെ ഗംഗാദത്തനും മന്ത്രിമാരടങ്ങുന്ന സംഘവും ദാശമുഖ്യനെ കാണ്മാൻ പുറപ്പെട്ടു.

യമുനാദി തീരത്തേക്കുള്ള വെട്ടുവഴി ആരംഭിക്കുന്നിടത്തെത്തിയപ്പോൾ മന്ത്രി മുഖ്യൻ സാരഥിയെ നോക്കി പറഞ്ഞു.

‘രഥം നിറുത്തുക. ഇനിയങ്ങട് രഥത്തിൽ പോകാതിരിക്കുന്നതാണ് ബുദ്ധി. നദിക്കരയിലുള്ള ഇടവഴിയല്ലേ... പ്രജകളെ പറഞ്ഞിട്ട് കാര്യമില്ല. റ്റെന്റൻസി കൂടും! രഥത്തിന്റെ വീലുകൾക്കാണെങ്കിൽ മഡ്ഗാഡുമില്ല. എന്തിനാ റിസ്ക് എടുക്കുന്നത്?‘

മന്ത്രിമുഖ്യന്റെ സജഷൻ എല്ലാവർക്കും സ്വീകാര്യമായി.

രഥത്തിൽ നിന്നിറങ്ങി, ഗംഗാദത്തനും മന്ത്രിമാരും ഇടവഴിയിൽ ഇടവിട്ട് പാകിയ വെട്ടുകല്ല് മുറികളിൽ അമർന്ന് ചവിട്ടി നടന്നു.

വെട്ടുവഴിയുടെ ആകാശത്തേക്ക് ചാഞ്ഞുനിന്ന വട്ടമാവിൻ കൊമ്പിൽ ഒരു കൂട്ടം മലയണ്ണാൻ കുഞ്ഞുങ്ങൾ കുഞ്ഞരിപ്പല്ല് കാട്ടി ചിലച്ചുകൊണ്ട് അമ്പസ്താനി കളിച്ചു. മരത്തിന്റെ മനസ്സറിഞ്ഞപോലെ ഒരു ഇളം തെന്നൽ വന്ന് അവർക്കൊപ്പം കൂടി.

‘രഥത്തിൽ വരാഞ്ഞത് എത്ര നന്നായി. വന്നെങ്കിൽ രഥം സെപ്റ്റിക് ടാങ്കിൽ വീണ ചാരുകസേര പോലെയായേനേ!!‘ കാറ്റ് വന്നപ്പോൾ മൂക്ക് പൊത്തിക്കൊണ്ട് കൂട്ടത്തിലൊരു മന്ത്രി, മന്ത്രിമുഖ്യനോടായി പറഞ്ഞു.

“അപ്പോൾ നായാട്ടിനു വരുമ്പോൾ നിങ്ങളും..... “ അർത്ഥഗർഭമായി ഗംഗാദത്തൻ മന്ത്രിമുഖ്യനെ നോക്കി. നാണത്താൽ മുഖം ചുവന്ന മന്ത്രിമുഖ്യൻ കേൾക്കാത്ത പോലെ നടത്തത്തിന്റെ സ്പീഡ് കൂട്ടി.

നടന്നുനടന്ന് സംഘം അങ്ങിനെ യമുനാനദീ തീരത്തുള്ള ഒരു ലക്ഷം വീട് കോളനിക്കു മുൻപിൽ നിന്നു.

രാജപ്പാർട്ട് സംഘം വരുന്നതുകണ്ട് സിറ്റൌട്ടിൽ നിന്നിറങ്ങി വന്ന് ദാശമുഖ്യൻ അവരെ ഉപചാരപൂർവ്വം ഗൃഹത്തിലേക്കാനയിച്ച് അവരെ സ്വീകരിച്ചിരുത്തി.

‘കാക്ക വിരുന്ന് വിളിച്ചപ്പോൾ തലൂർന്ന് വിലാസിനിയോ മാപ്രാണത്തുന്ന് വല്ല്യമ്മായിയോ വരുമെന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ, “അല്ലച്ഛാ ചിലപ്പോൾ കൊട്ടാരത്തിൽ നിന്നാരെങ്കിലും വരും” എന്ന് മോൾ പറഞ്ഞിരുന്നു‘

ചായയും കൊക്കുവടയും ചക്ക ഉപ്പേരിയുമായി വന്ന സത്യവതിയെ കണ്ട്, മന്ത്രിമുഖ്യൻ ഗംഗാസുതനെ നോക്കി, ‘ഇതാ മൊതൽ‘ എന്നർത്ഥത്തിൽ പുരികം കൊണ്ട് ആക്ഷൻ കാണിച്ചു.

ഒരിറക്ക് ചായകുടിച്ച് ഗംഗാസുദൻ ദാശമുഖ്യനോടായി പറഞ്ഞു.

‘ആഹാ... എരുമപ്പാലാണല്ലോ! ചായക്ക് നല്ല കട്ടി‘

‘കുറെ കാലമായി എരുമപ്പാലിന്റെ ചായ കുടിച്ചിട്ട്. കൊട്ടാരത്തിൽ എരുമകൾ വാഴില്ല. പശുക്കൾ മാത്രമേ ഉള്ളൂ. പണ്ട് തൊഴുത്തിൽ ഇരുപത് എരുമകൾ വരെ ഉണ്ടായിരുന്നതായിരുന്നു. എന്തെങ്കിലും അസുഖങ്ങൾ വന്ന് ചത്ത് പോകും‘ ഗംഗാസുദൻ കല്യാണക്കാര്യത്തിലേക്ക് കടക്കാൻ സ്റ്റാർട്ടറായി എരുമയെ ഉപയോഗിച്ചു.

‘എല്ലാം എന്റെ മോളുടെ നോട്ടമാണ്. വാതത്തിന്റെ അസ്കിതക്ക് എരുമപ്പാലാണ് നല്ലത് എന്ന് പറഞ്ഞ് എന്നും എരുമയേ വീട്ടിൽ വളർത്തു. കറക്കലും കുളിപ്പിക്കലും നോക്കലും കുത്തിവക്കാൻ കൊണ്ടുപോകലും എല്ലാം അവൾ തന്നെ!‘

ദാശമുഖ്യന്റെ മകളോടുള്ള വാത്സല്യം തുളുമ്പുന്ന സംസാരം ഗംഗാദത്തന് ഇഷ്ടമായി.

ഗംഗാദത്തൻ കാര്യത്തിലേക്ക് കടന്നു.

‘ഇന്നലെ രാത്രി പിതാശ്രീ ഒരു പോള കണ്ണടച്ചിട്ടില്ല! അത്താഴത്തിന് പോർക്ക് ഇറച്ചിൽ കൂർക്ക ഇട്ട് വച്ച കറിയുണ്ടെങ്കിൽ സാധാരണ രണ്ടര കിണ്ണം ചോറുണ്ണുന്ന ആളാ. പക്ഷെ, അങ്ങയുടെ മകളുമായുള്ള വിവാഹത്തിന് തടസ്സം നേരിട്ട മനോവേദനയിൽ ഒരു വറ്റ് പോലും കഴിക്കാതെയാണ് അദ്ദേഹം കിടന്നത്‘

‘മന്ത്രിമാരിൽ നിന്നും, അങ്ങയുടെ മകളുടെ കുട്ടികൾക്ക് രാജ്യാവകാശം കിട്ടാതിർക്കുമോ എന്നതാണ് അങ്ങയുടെ വേവലാതി എന്നും എന്നോടതെങ്ങിനെ ആവശ്യപ്പെടും എന്നതാണ് അച്ഛന്റെ വിഷമം എന്നും ഞാൻ മനസ്സിലാക്കുന്നു’

യോഗക്കാർ പറയുന്ന പോലെ ശ്വാസകോശം നിറയത്തക്കവിധത്തിൽ ശ്വാസം ഉള്ളിലേക്കെടുത്ത്, ഗംഗാദത്തൻ തുടർന്നു...

24 comments:

 1. കഥകള്‍ ബഹു കേമം.

  പക്ഷേ, നീളം ങ്ങട് പോരാ!!

  ReplyDelete
 2. ഒരു രക്ഷയും ഇല്ല !!!

  “അപ്പോൾ നായാട്ടിനു വരുമ്പോൾ നിങ്ങളും....."

  നമിച്ചളിയാ!!

  ReplyDelete
 3. "കാക്ക വിരുന്ന് വിളിച്ചപ്പോൾ തലൂർന്ന് വിലാസിനിയോ മാപ്രാണത്തുന്ന് വല്ല്യമ്മായിയോ.. "

  വിശാല്‍ജീ പതിവുപോലെ ചിരിപ്പിച്ചു..

  പിന്നെ, നീളം പോരാ എന്ന അഭിപ്രായം എനിക്കും ഉണ്ട് കേട്ടോ...

  ReplyDelete
 4. "കാക്ക വിരുന്ന് വിളിച്ചപ്പോൾ തലൂർന്ന് വിലാസിനിയോ മാപ്രാണത്തുന്ന് വല്ല്യമ്മായിയോ..

  Hahaha :)

  ReplyDelete
 5. ‘രഥത്തിൽ വരാഞ്ഞത് എത്ര നന്നായി. വന്നെങ്കിൽ രഥം സെപ്റ്റിക് ടാങ്കിൽ വീണ ചാരുകസേര പോലെയായേനേ!!‘

  എന്റെ അമ്മോ ഉപമക്ക് വിശാലന്‍ ചേട്ടോ അങ്ങല്ലാതെ ആരും ഇല്ലാ ഹിഹിഹിഹി

  ReplyDelete
 6. "“അപ്പോൾ നായാട്ടിനു വരുമ്പോൾ നിങ്ങളും.....
  നാണത്താൽ മുഖം ചുവന്ന മന്ത്രിമുഖ്യൻ..."

  ഈ സീന്‍ ആലോചിച്ചു ചിരിച്ച്‌ രിച്ച്‌ രിച്ച് വയ്യാണ്ടായി..

  ReplyDelete
 7. അയ്യോ..ചിരിച്ച് ചിരിച്ച് പിന്നേം ചിരിച്ച് ചിരിച്ച് ചിരിച്ച് എനിക്ക് വയ്യേ...
  :-)

  ReplyDelete
 8. ശരിക്കും ചിരിപ്പിച്ചെടോ..കൊള്ളാം

  ReplyDelete
 9. somewhat humorous, but i wish characters were not from puranas.

  ReplyDelete
 10. "പ്രജകളെ പറഞ്ഞിട്ട് കാര്യമില്ല. റ്റെന്റൻസി കൂടും!" :-))


  ഈ മൈത്രേയി ചേച്ചിയെ കൊണ്ട് തോറ്റല്ലോ.
  മഹാഭാരത കഥയിലെ കഥാ പാത്രങ്ങള്‍ പിന്നെ സുധാകര്‍ മംഗളോദയത്തിന്റെ നോവലില്‍ നിന്നെടുക്കണോ?

  ReplyDelete
 11. നാണത്താൽ മുഖം ചുവന്ന മന്ത്രിമുഖ്യൻ,മാപ്രാണത്തുന്ന് വല്ല്യമ്മായിയോ എല്ലാം...ഏല്ലാം കലക്കന്‍...

  "ചായയും കൊക്കുവടയും ചക്ക ഉപ്പേരിയുമായി വന്ന " - അല്ല, ചേച്ചി മൊട്ട പുഴുങ്ങിയത് മറന്നു പോയൊ ?

  ReplyDelete
 12. വെട്ടുവഴിയുടെ ആകാശത്തേക്ക് ചാഞ്ഞുനിന്ന വട്ടമാവിൻ കൊമ്പിൽ ഒരു കൂട്ടം മലയണ്ണാൻ കുഞ്ഞുങ്ങൾ കുഞ്ഞരിപ്പല്ല് കാട്ടി ചിലച്ചുകൊണ്ട് അമ്പസ്താനി കളിച്ചു. മരത്തിന്റെ മനസ്സറിഞ്ഞപോലെ ഒരു ഇളം തെന്നൽ വന്ന് അവർക്കൊപ്പം കൂടി.


  അണ്ണാ പോസ്റ്റിനു നീളം കൂടി ഉണ്ടേല്‍ ഗംഭീരമായി

  ReplyDelete
 13. വിശാല്‍ജീ... ഇത്‌ ഇന്നലെ വായിച്ചതാ... പക്ഷേ കമന്റ്‌ ഇടാന്‍ പറ്റിയില്ല... വല്ലതും ടൈപ്പ്‌ ചെയ്യാന്‍ പറ്റണ്ടേ... ചിരിച്ച്‌ ചിരിച്ച്‌ വയറ്‌ വേദനയെടുത്തിട്ട്‌ ഒരു വഴിക്കായിപ്പോയിരുന്നു ... ഇന്നിപ്പോള്‍ അല്‍പ്പം ടൈപ്പ്‌ ചെയ്യാമെന്നായിട്ടുണ്ട്‌.. എന്റെ മാഷേ, ഈ ഉപമകളൊക്കെ എവിടുന്ന് കിട്ടുന്നു...? ആ ചാരുകസേരയുടെ ഉപമ... ഹ ഹ ഹ...

  ReplyDelete
 14. വിശാലമായ്‌ ഹൃദയം തന്നെ. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള വിശാല മനസ്സ്‌ ഉണ്ട്‌.. നന്നായിട്ടുണ്ടെട്ടോ..

  ReplyDelete
 15. ആ ടൈമിംഗ്‌ വിവരിച്ചിരിക്കുന്നത്‌ തന്നെ ചിരിയുണര്‍ത്തുന്നു.

  അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോന്നോട്ടെ.

  ReplyDelete
 16. വിശാല്‍ജീ... ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ നാള്‍ കുറച്ചായിട്ടോ... ബാക്കിയെവിടെ?...

  ReplyDelete
 17. മഹാഭാരതം കഥകൾ അങ്ങനെ നീണ്ടു നിവർന്നു കെടക്കുവല്യോ, കാണ്ടം കാണ്ടമായി!

  പോരട്ട്, കൊറേക്കുടേ വേഗത്തിൽ!

  ReplyDelete
 18. ഇങ്ങിനെ ആരെങ്കിലും മഹാഭാരത കഥകള്‍ എഴുതിയാല്‍ വായിക്കാന്‍ എന്തൊരു സുഖം!

  ReplyDelete
 19. വിഷയം ഗൌരവത്തിലാ വായിച്ച് തൊടങ്ങിയേ..
  മഹാഭാരതമല്ലേ,ശ്രമിച്ചു നോക്കി വിശാലാ..
  ചിരിക്കാതിരിക്കാന്‍..നിവൃത്തിയില്ലാണ്ടേ
  ഊറിച്ചിരിക്കാമെന്നായി..പിന്നെ...ചിരിയുടെ
  മാലപ്പടക്കമായി...ചിരിയോ ചിരി...

  ReplyDelete
 20. അണ്ണാ ചിരിപ്പിച്ചു പണ്ടാരം അടക്കി :)

  ReplyDelete
 21. ഗുരോ,

  ബ്ലോഗിൽനിന്നും പ്രസാവാവധിയെടുത്ത കാരണം, നിങ്ങ വന്നതും, പരിപടി ഇത്രേം നടന്നതും, അമ്മച്ചിയാണെ ഞാൻ അറിഞ്ഞില്ല.

  അറിഞ്ഞ സ്ഥിതിക്ക്‌, ഒരു പണിതരാമെന്ന് കരുതി.

  സ്നേഹത്തോടെ സ്വീകരിച്ചാലും.

  ReplyDelete
 22. അപ്പോൾ ഇതാണ് നമ്മുടെ മഹാഭാരതം, ഇത്രെ ഉള്ളൂ, ഇതാണ് നമ്മുടെ നാട്ടാര് കൊട്ടിഘോഷിച്ച് നടക്കണത്.

  ReplyDelete
 23. ഫോളോവാത്തതോണ്ട് മിസ് ആയിപ്പോയി. ബീരാന്‍‌കുട്ടി സഹായിച്ച് ചിരി നഷ്ടായില്ല. കൈയ്യോടെ ഫോളോവീട്ടുണ്ട്. (നുമ്മളോടാ കളി)

  ReplyDelete