Monday, April 19, 2010

ഭീഷ്മശപഥം

ഭീഷ്മ ശപഥം എന്ന പോസ്റ്റ് എഴുതി വന്നപ്പോൾ പല പോസ്റ്റുകളായി അല്പം ഓവറായിപോയതിനാൽ, കഥ ഇതുവരെ:

വില്ലാളി വീരൻ ശന്തനുമഹാരാജാവ് ഒരിക്കൽ കടത്തുവഞ്ചിക്കാരിയായ സത്യവതിയിൽ അനുരാഗവിലോചനനായി, പത്നിയാക്കിയാൽ തരക്കേടില്ല എന്ന ആഗ്രഹം ഉണർത്തിക്കുന്നു. സത്യവതി, ഡാഡിയോട് ചോദിക്കണം എന്ന് സൂചിപ്പിച്ചതിൻ പ്രകാരം, അപ്പൻ കാണലിന് ചെന്ന ശന്തനുവിനോട് തന്റെ മകളിലുണ്ടാകുന്ന ബൈ പ്രോഡക്റ്റുകൾക്ക് രാജ്യഭാരം കൊടുക്കാമെങ്കിൽ സമ്മതം എന്ന് ഉണർത്തിക്കുന്നു. ഗംഗാദേവിയിലുണ്ടായ പയ്യൻസിന് ഓൾ‌റെഡി രാജ്യാവകാശം കൊടുത്തതുകൊണ്ട് കടുംവെട്ടിന്റെ ഡിമാന്റ് അംഗീകരിക്കാൻ നിവ്വാഹമില്ലാതെ വിഷണ്ണനായി ഏകാന്തനായി ശന്തനു തിരിച്ച് പോകുന്നു. പിതാവിന്റെ മുഖത്ത് നിഴലിച്ച ദുഖത്തിന്റെ സങ്കടഹേതു മനസ്സിലാക്കിയ ഗംഗാദത്തൻ ദാശമുഖ്യനെ കാണാൻ പുറപ്പെടുന്നു.



‘ഹേ ദാശമുഖ്യൻ, എനിക്ക് രാജ്യം അടക്കി ഭരിക്കണമെന്നോ എല്ലാം വെട്ടിപ്പിടിച്ച് വല്യപുലിയായി പേരെടുക്കണമെന്നോ ഒരിക്കലും തോന്നിയിട്ടില്ല. അച്ഛൻ യുവരാജാവാകാൻ പറഞ്ഞപ്പോൾ അത് അനുസരിച്ചു, അത്രെ ഉള്ളൂ. ബേസിക്കലി അതിലൊന്നും വല്യ ഇമ്പോർട്ടൻസില്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ട് സീ, എന്റെ പിതാശ്രീക്ക് ചേട്ടന്റെ മകളിൽ ജനിക്കുന്ന കുട്ടികൾ കൊട്ടാരത്തിൽ വേയ്സ്റ്റുകളായി നടക്കും എന്ന് പേടിക്കേണ്ട, രാജ്യാവകാശം ആ സ്ക്രാപ്പുകൾക്കായിരിക്കും എന്ന് ഞാൻ ഇതാ ഉറപ്പ് തരുന്നു!‘

ദേവവ്രതന്റെ വാക്കുകൾ കേട്ട മുക്കുവശ്രീ അദ്ദേഹത്തോടു പറഞ്ഞു:

“യുവരാജൻ, അങ്ങ് ഒരു ശരാശരി മനുഷ്യനേക്കാൾ ഉയർന്ന് ചിന്തിക്കുന്നവനും ഒരു ബുദ്ധിജീവിയുമാണ്, രാജ്യാവകാശം വേണ്ട എന്നും പറഞ്ഞു, ഓക്കെ. പക്ഷെ, അങ്ങിനെ പറഞ്ഞതുകൊണ്ടായില്ല. കാരണം നിങ്ങൾ വിവാഹം കഴിച്ച് ഉണ്ടാകുന്ന കുട്ടികൾ നിങ്ങളുടെ പോലെ ചിന്തിക്കുന്നവരാകണമെന്നില്ലല്ലോ?
അവർ ഒരുവേള, അവർക്കും അവകാശമുണ്ടെന്ന് പറഞ്ഞ് അലമ്പിനു വന്നാലോ? ഭാര്യയും പിള്ളേരും ഒന്നും ആവാത്തതുകൊണ്ട് അങ്ങേക്ക് ഇപ്പോൾ അത് മനസ്സിലാവില്ല. സ്വന്തമായി പിള്ളേർ ഉണ്ടായാൽ, ഈവൻ അന്യായമായ ആവശ്യമാണെങ്കിൽ പോലും തന്ത തള്ളകൾ മക്കളുടെ സന്തോഷത്തെക്കരുതി അത് നടത്തിക്കൊടുക്കാൻ ആഗ്രഹിച്ചുപോകും. അപ്പോൾ, ന്യായമായ ആവശ്യമാണെങ്കിൽ പറയാനുമില്ല. സോ, അങ്ങിനെയൊരു സെറ്റപ്പിൽ എന്റെ മോൾടെ ക്ടാങ്ങൾക്ക് രാജ്യം കിട്ടുമെന്ന് എന്തുറപ്പാണുള്ളത്?”

ദാശമുഖ്യൻ തുടർന്നു.

‘ഞാനൊരു പരട്ട മൂശേട്ട തന്തയാണെന്നോ.... വല്ലാതെ എയർ പിടിക്കുകയാണെന്നോ ധരിക്കരുത്. എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ. തലയിൽ വച്ചാൽ ചെറിയ ചെറിയ പേനരിക്കും തറയിൽ വച്ചാൽ ചെറിയ ചെറിയ ഉറമ്പരിക്കും (കട്:ബിഗ് ബി) എന്ന് പറഞ്ഞ് വളർത്തിയതാണ്. എന്റെ കൊച്ചുമക്കൾ കൊട്ടാരത്തിൽ ഇസ്പേഡ് ഏഴുകളായി, ചാണകം പെറുക്കി നടക്കുന്നത് കാണാനുള്ള ചാൻസ് ഞാൻ ഉണ്ടാക്കി വക്കില്ല!‘

ദാശമുഖ്യന്റെ സ്റ്റേറ്റ്മെന്റ് കേട്ട ദേവവ്രതൻ ഒരു മിനിറ്റ് ആലോചിച്ചു നിന്നു. എന്തുവിലകൊടുത്തും അച്ഛന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കണമെന്നുറച്ച അദ്ദേഹം, കൈകൾ രണ്ടും മടക്കി ആട്ടി ബാക്ക് മസിൽ ടൈറ്റ് ചെയ്തുനിൽക്കുന്ന ദാശമുഖ്യനോടായി പറഞ്ഞു.

“ചേട്ടാ, ചേട്ടനിലെ ഫോർവേഡ് പ്ലാനിങ്ങിനെ ഞാൻ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. ചേട്ടൻ പറഞ്ഞത് ലോജിക്കലി കറക്റ്റായ പോയിന്റുമാണ്. സമ്മതിച്ചു. സോ, നിങ്ങളുടെ ആവലാതി തീർക്കുവാൻ ഞാനിതാ ഈ പ്രപഞ്ചം മുഴുവൻ സാക്ഷിയാക്കി ശപഥം ചെയ്യുന്നു. ശന്തനുമഹാരാജാവിന് ഗംഗാദേവിയിലുണ്ടായ ഗംഗാദത്തൻ ഏലിയാസ് ദേവവ്രതൻ എന്ന ഈ ഞാൻ, ജീവിതത്തിൽ ഒരിക്കലും വിവാഹം കഴിക്കുകയില്ല!!!“

ആ സമയത്ത് അവിടെ ഒരു വെള്ളിടി വെട്ടി. മന്ത്രിമാരും ദാശമുഖ്യനും ആകാശത്തേക്ക് നോക്കി, മിന്നലേറ്റ് ചാവുകയാണെങ്കിൽ ഒരുമിച്ച് ചാവാം എന്ന സെറ്റപ്പിൽ ഗംഗാദത്തന്റെ അടുത്തേക്ക് ചേർന്നു നിന്നു.

ആ പ്രതിജ്ഞ കേട്ട് ഇറയത്തിരുന്ന സത്യവതിയുടെ അമ്മയും അമ്മാമ്മയും അടുക്കളിയിലുരുന്ന് കിളിവാതിലിലൂടെ സിറ്റൌട്ടിലേക്ക് നോക്കിക്കൊണ്ടിരുന്ന സത്യവതിയും അത്ഭുത പരതന്ത്രരായി ഗംഗാദത്തനെ നോക്കി.

എല്ലാവരും അത്ഭുതപ്പെട്ടപ്പോഴും ദാശമുഖ്യൻ മാത്രം തെല്ലും അത്ഭുതമില്ലാതെ തല താഴ്ത്തി, പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തു.

“കല്യാണം കഴിക്കില്ല എന്ന് പറഞ്ഞതുകൊണ്ടായില്ല. പിള്ളേരുണ്ടാവാൻ കല്യാണം കഴിക്കണമെന്നൊന്നുമില്ല!!“

അതുകേട്ട പാടെ ഗംഗാദത്തൻ തന്റെ പ്രതിജ്ഞയിലെ ആ ഇമ്പോർട്ടന്റ് ക്ലോസ് കൂടെ ചേർത്ത് പറഞ്ഞു.

“ഈ നിമിഷം മുതൻ എന്റെ മരണം വരെ ഞാൻ ഒരു നിത്യബ്രഹ്മചാരിയായിരിക്കും!!“

അത് പറഞ്ഞവശം വീണ്ടും ഇടിയോടു കൂടിയ ഒരു മിന്നലുണ്ടായി. ഒരു സെക്കന്റ് ഗ്യാപ്പിൽ ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയും!

പിതാവിന് കല്യാണം കഴിച്ച് ലൌകിക സുഖങ്ങളിൽ ജീവിക്കാൻ വേണ്ടി തന്റെ ലൌ സുഖങ്ങൾ ത്യജിക്കയാൽ, അത്തരത്തിലൊരു ഭീക്ഷ്മമായ ശപഥം ചെയ്കയാൽ ദേവവ്രതൻ അന്നുമുതൽ ഭീഷ്മർ എന്ന് അറിയിപ്പടാൻ തുടങ്ങി. ആക്ചലി ഭീഷ്മർ എന്നല്ല, ഭീകരൻ എന്നാണ് പേർ ഇടേണ്ടിയിരുന്നത്. കാരണം, ശപഥം അത്രക്കും ഭീകരമായതായിരുന്നില്ലേ?

സത്യവതിയുടെ ക്ടങ്ങൾക്ക് രാജ്യാവകാശം പക്കായായി എന്ന് മനസ്സിലാക്കിയ ദാശമുഖ്യൻ തന്റെ പുത്രിയെ ശന്തനുമഹാരാജാവിന് വിവാഹം ചെയ്തുകൊടുത്തു. തന്റെ അഗ്രഹനിവർത്തിക്കായി സർവ്വസ്വവും ത്യജിക്കാൻ തയ്യാറായ തന്റെ ഓമനപ്പുത്രൻ ഭീഷ്മർ സ്വഛന്ദമരണനായി, അതായത് ആഗ്രഹിക്കുന്ന സമത്ത് മാത്രം മരിക്കുന്നവനായിതീരട്ടെ എന്ന് ശന്തനു അനുഗ്രഹിച്ചു.

22 comments:

  1. അണ്ണാ.......നമിച്ചു....നമിച്ചു...നമിച്ചു...

    ReplyDelete
  2. // ആക്ചലി ഭീഷ്മർ എന്നല്ല, ഭീകരൻ എന്നാണ് പേർ ഇടേണ്ടിയിരുന്നത്. കാരണം, ശപഥം അത്രക്കും ഭീകരമായതായിരുന്നില്ലേ? //

    ReplyDelete
  3. #മിന്നലേറ്റ് ചാവുകയാണെങ്കിൽ ഒരുമിച്ച് ചാവാം എന്ന സെറ്റപ്പിൽ ഗംഗാദത്തന്റെ അടുത്തേക്ക് ചേർന്നു നിന്നു.#
    വായിച്ച് മിന്നി ചിരിച്ച് ചത്തു മിന്നി :-)

    ReplyDelete
  4. ചിരിയൊളിച്ച വായന..

    ഭാവുകങ്ങള്‍..

    ReplyDelete
  5. അപ്പോ, ഗഡി അങ്ങക്കരെ എത്തീ, ല്ലേ?

    ഇനി ഇതു ചാറപറാ പോരട്ടെ!

    (എന്റെ ഫാര്യയെ ഫാരതം വായിപ്പിക്കാൻ പറ്റുവോന്ന് ഞാനൊന്ന് നോക്കട്ട്‌!)

    ReplyDelete
  6. അപ്പൊ ഒരു സംശയം.. "ഇനി സത്യവതിക്ക് കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ എന്താക്കും?" എന്നൊരു മറുചോദ്യം ദേവവ്രതന്‍ എന്തേ ചോദിക്കാഞ്ഞത്?

    ReplyDelete
  7. “കല്യാണം കഴിക്കില്ല എന്ന് പറഞ്ഞതുകൊണ്ടായില്ല. പിള്ളേരുണ്ടാവാൻ കല്യാണം കഴിക്കണമെന്നൊന്നുമില്ല!!“
    ഹ..ഹ.. ഒത്തിരി ചിരിപ്പിച്ചു. പിന്നെ താങ്കളെ നേരിൽ പരിചയപ്പെടാനുള്ള നല്ലൊരു അവസരം അല്പം വൈകിയതിനാൽ നഷ്ടപ്പെട്ടതിന്റെ വിഷമമുണ്ട്.. സാരമില്ല.. പോസ്റ്റുകളിൽ അഡ്ജസ്റ്റ് ചെയ്യാം..

    ReplyDelete
  8. വിശാല്‍ജീ... വെല്‍ക്കം ബാക്ക്‌...

    എത്ര നാളായീന്നറിയുമോ ഇവിടെ വന്ന് എത്തിനോക്കാന്‍ തുടങ്ങിയിട്ട്‌... അപ്പോള്‍ ഇനി തുടര്‍ച്ചയായി പ്രതീക്ഷിക്കാമല്ലോ അല്ലേ? അങ്ങനെ മനസ്സ്‌ തുറന്ന് ചിരിക്കാനുള്ള വകുപ്പായി... ഒപ്പം മഹാഭാരത കഥകള്‍ക്ക്‌ ഒരു അപ്‌ഗ്രേഡിങ്ങും...

    ReplyDelete
  9. ചിതല്‍ : സത്യവതി അതൊക്കെ പണ്ടേ പ്രൂവ് ചെയ്തതോണ്ട്‌
    അങ്ങനെ ഒരു ചോദ്യം വന്നാലും ണോ പ്രോബ്ലം ..

    സംഗതി കലക്കി ട്ടോ ..

    ReplyDelete
  10. അല്ലെങ്കിലും നിത്യബ്രഹ്മചാരികളെ സമ്മതിക്കണം. ചില്ലറ കാര്യമാണോ അവര് ചെയ്യുന്നത്. പ്രത്യാകിച്ച് അക്കാലത്തെ ജീവിച്ചിരുന്ന സ്ത്രീകളുടെ ഡ്രെസ്സ് സ്റ്റെയിൽ വെച്ച്.

    ചിരിച്ച് പണ്ടാറടങ്ങീ

    ReplyDelete
  11. ചിരി നിർത്താൻ വയ്യേ. ഞാനും ഈ പോസ്റ്റിന്റെ വരിക്കാരനായി.

    ReplyDelete
  12. വിശാല ഭാരതത്തിന്റെ കർത്താവായ പ്രിയ വ്യാസമനസ്കാ, ഇതെങ്ങന്യാ‍ാ ഒപ്പിക്കണ് ഈ കിണ്ണംകാച്ചിബിറ്റുകള് ,ഒരുമാതിരി ഉരുളക്കുപ്പേരി പോലെ...
    നമിച്ചിരിക്കുന്നൂ...കേട്ടൊ ഭായി!

    ReplyDelete
  13. എല്ലാവരും അത്ഭുതപ്പെട്ടപ്പോഴും ദാശമുഖ്യൻ മാത്രം തെല്ലും അത്ഭുതമില്ലാതെ തല താഴ്ത്തി, പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തു.

    “കല്യാണം കഴിക്കില്ല എന്ന് പറഞ്ഞതുകൊണ്ടായില്ല. പിള്ളേരുണ്ടാവാൻ കല്യാണം കഴിക്കണമെന്നൊന്നുമില്ല!!“


    വിശാലേട്ടാ, ദാ ഇവടെ എത്യപ്പോണ്ടല്ലോ കണ്ട്രോള്‍ പോയി... പണ്ടാറം... ചിരിപ്പിച്ചു കൊന്നു...

    ReplyDelete
  14. ബ്രഹ്മ ദേവനും ...എടുത്തു കൊടുക്കാന്‍ നേരം മൂന്നു വട്ടം ആലോചിക്കുന്ന അമരത്വം (ആള്‍മോസ്റ്റ്‌ ഇതും സംഭവം അത് തന്നെ)
    വെറുമൊരു രാജാവായ ശന്തനു മോന് ചുമ്മാ എടുത്തു കൊടുത്തു കളഞ്ഞു...
    ശ്ശൊ .. എന്റെ അച്ഛനും അത് പോലെ ഒന്ന് തോന്നിയിരുന്നേല്‍...
    ഐ മീന്‍ വരം ഓഫര്‍ ചെയ്യുന്ന കാര്യം മാത്രം ., നോട്ട്ട് ബ്രഹ്മചര്യം ഓര്‍ സെക്കന്റ്‌ മാര്യേജ്

    ReplyDelete
  15. കലക്കി ഗഡ്യേയ്....തൃശ്ശൂർ സ്റ്റൈലിൽ ഒരു ഇതിഹാസകഥ.
    താങ്കലുടേയും ശ്രീമതിയുടേയും ക്ലീൻസിസ്
    സന്ദർശനം ദർശിക്കണമെങ്കിൽ പോകുക..
    www.silalikhithangal.blogspot.com

    ReplyDelete
  16. ഉവ്വോ ഹാഫ്‌ കള്ളന്‍? സത്യവതി അതൊന്നും പണ്ട്‌ പ്രൂവ്‌ ചെയ്തതല്ലല്ലൊ.. അല്ലാന്നാ എന്റെ അറിവ്‌ (അതിപ്പൊ നിനക്കെങ്ങിനെ അറിയാം? എന്ന് എന്നോട്‌ ചോദിക്കരുത്‌.. ആരോ പറഞ്ഞുകേട്ടതാ..)

    സത്യത്തില്‍ ശന്തനു മ്മടെ ദാശമുഖ്യനോട്‌ ഫസ്റ്റ്‌ മീറ്റിങ്ങില്‍ തന്നെ ഈ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ അങ്ങേര്‍ കുറച്ചാലോചിച്ചിട്ട്‌ അപ്പൊ തന്നെ "ങാഹാ! എങ്കില്‍ ഇനി അതു പ്രൂവ്‌ ചെയ്തിട്ട്‌ ബാക്കി ചര്‍ച്ച മതി!" എന്നു പറഞ്ഞേനേം. നമ്മക്ക്‌ ഇത്രേം ടെന്‍ഷനും ഉണ്ടാവില്ലായിരുന്നു. ഇതിപ്പൊ..

    ReplyDelete
  17. വി കെ എന്നിന്‌ ശേഷം ഇത്ര സരസമായി പുരാണം വായിക്കുന്നത് ഇവിടെയാണ്‌. ഭീകരന്‍ എന്ന് തന്നെയാണ്‌ അറിയപ്പെടേണ്ടത് (ഇന്ത്യയെ കണ്ടെത്തല്‍ അല്ലായിരുന്നല്ലോ, ഇന്ത്യയെ കണ്ടുപിടിക്കല്‍ എന്നായിരുന്നില്ലേ ഭാഷ്യം) . തകര്‍ ക്കൂ..

    ReplyDelete
  18. {

    എല്ലാവരും അത്ഭുതപ്പെട്ടപ്പോഴും ദാശമുഖ്യൻ മാത്രം തെല്ലും അത്ഭുതമില്ലാതെ തല താഴ്ത്തി, പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തു.

    “കല്യാണം കഴിക്കില്ല എന്ന് പറഞ്ഞതുകൊണ്ടായില്ല. പിള്ളേരുണ്ടാവാൻ കല്യാണം കഴിക്കണമെന്നൊന്നുമില്ല!!“

    അതുകേട്ട പാടെ ഗംഗാദത്തൻ തന്റെ പ്രതിജ്ഞയിലെ ആ ഇമ്പോർട്ടന്റ് ക്ലോസ് കൂടെ ചേർത്ത് പറഞ്ഞു.

    “ഈ നിമിഷം മുതൻ എന്റെ മരണം വരെ ഞാൻ ഒരു നിത്യബ്രഹ്മചാരിയായിരിക്കും!!“

    }

    അത് തകര്‍ത്തു, വിശാലമനസ്കാ!

    ReplyDelete