Thursday, April 22, 2010

ചിത്രാംഗദൻ

മുക്കുവ ‘കന്യകയായ‘ സത്യവതിക്കും ശന്തനുമഹാരാജാവിനും ഫെർട്ടിലിറ്റി ഇഷ്യൂസ് ഒന്നും ഇല്ല എന്ന് മുൻപേ തെളിയിച്ചിരുന്നതിനാൽ അവർക്ക്, ചില ഗൾഫുകാരുടെ പോലെ കല്യാണം കഴിഞ്ഞ് കൃത്യം 9 മാസവും 9 ദിവസവും തികഞ്ഞപ്പോൾ ചിത്രാംഗദൻ എന്നൊരു പുത്രൻ ജനിച്ചു. ശന്തനുവിന്റെ കൃത്യനിഷ്ടത, ശുഷ്കാന്തി എന്നീ ഗുണഗണങ്ങൾ അദ്ദേഹം അങ്ങിനെ വീണ്ടും തെളിയിച്ചു.

പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല, കണ്ണുപറ്റിയതാണോ എന്തോ... അടുത്ത പുത്രനായ വിചിത്രവീര്യൻ ജനിക്കാൻ ആ ദമ്പതിമാർക്ക് കൊല്ലങ്ങളോളം കാത്തിരിക്കേണ്ടി വന്നു.

വിഷു വന്നു. വർഷം വന്നു. ഓരോ തളിരിലും ഇല വന്നു കാ വന്നു. കൊട്ടാരത്തിന്റെ ഗേയ്റ്റിന്റെ പിന്നിൽ നട്ട പതിനെട്ടാം പട്ട തെങ്ങ് ചൊട്ടയിട്ടു. അതിൽ നിറയെ ഞവണിക്ക മൊട്ട പോലെ കരിക്കുകളുണ്ടായി. മഹാരാജാവിന് ഹർണിയയുടെ ഓപ്പറേഷൻ നടന്നു. കൊട്ടാരത്തിലെ കിണറ്റിൽ ഒന്നരയുടെ മോണോ ബ്ലോക്ക് ജെറ്റ് പമ്പ് വച്ചു. കൊട്ടാരം പ്ലംബർ സുരയുടെ മോൾ സുലോചന ഒളിച്ചോടി പോയി. അങ്ങിനെ കാലം കടന്നുപോയി.

പോകെ പോകെ, ശന്തനു മഹാരാജന് പ്രായമായി. അദ്ദേഹത്തിന്റെ കാലശേഷം, അദ്ദേഹത്തിന്റെ മൂത്തപുത്രൻ ചിത്രാംഗദനെ രാജാവായി വാഴിച്ചു.

ചിത്രാംഗദൻ അച്ഛനെ പോലെ ആയോധനകലകളിലും ആ‍ടുപുലി പടവെട്ട് കിളിമാസ് കളികളിലും സമർത്ഥനും കൈക്കും കാലിനുമെല്ലാം നല്ല ബലവും ഉള്ളവനുമായിരുന്നു.

അടുത്തുപരിസരത്തുള്ള രാജാക്കന്മാരെയെല്ലാം പടവെട്ടി തോല്പിച്ച് തന്റെ രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ച് നല്ല നിലയിൽ നാടുഭരിച്ചിരുന്ന ചിത്രാംഗദനുമായി, ഒരു കന്നിമാസത്തിൽ ചിത്രാംഗദൻ എന്ന് തന്നെ പേരുള്ള ഒരു ഗുന്ധർവ്വൻ യുദ്ധത്തിന് വന്നു.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഡെയ്‌ലി രാവിലെ ഒമ്പത് മണിമുതൽ ഉച്ചതിരിഞ്ഞ് 3 മണി വരെ മാത്രം യുദ്ധം ചെയ്കയാൽ യുദ്ധം ഏതാണ്ട് ഇറാൻ-ഇറാക്ക് യുദ്ധം പോലെ കുറെ കാലം നീണ്ടുനിന്നു.

യുദ്ധം ഏതാണ്ട് 3 വർഷം പിന്നിട്ട്, ‘വടി ഒടിയേമില്ല, പാമ്പ് ചാവേമില്ല‘ എന്ന സിറ്റുവേഷൻ വന്നപ്പോൾ ഗന്ധർവ്വൻ ചിത്രാംഗദൻ, ശന്തനു മകൻ ചിത്രാംഗദനെ തന്റെ മായാശക്തി ഉപയോഗിച്ച് കബളിപ്പിച്ച് വധിച്ചു.

‘അതൊരുമാതിരി മറ്റോടത്തെ ഇടപാടായി പോയി!‘ എന്ന് ഭീഷ്മരടക്കമുള്ള പലരും മുറുമുറെത്തെങ്കിലും , ആരും ഗന്ധർവ്വനോട് മുട്ടാൻ പോയില്ല.

ചിത്രാംഗദന്റെ മരണശേഷം ഭീഷ്മരുടെ ഉപദേശപ്രകാരം പയ്യൻസായിരുന്ന വിചിത്രവീര്യൻ രാജ്യഭരണം ഏറ്റെടുത്തു.

20 comments:

 1. “വിഷു വന്നു. വർഷം വന്നു. ഓരോ തളിരിലും ................ അങ്ങിനെ കാലം കടന്നുപോയി.“

  ഹോ..കാലം കടന്നു പോകുന്നതിനുള്ള വര്‍ണ്ണന അപാരം :)

  (സിനിമേലായിരുന്നെങ്കില്‍ “കുറേ കാലം കഴിഞ്ഞ്” എന്നൊരു സബ് ടൈറ്റില്‍ കൊടുത്താല്‍ മതിയായിരുന്നു) :)

  ReplyDelete
 2. ഇപ്പൊ ഡൗട്‌ തീര്‍ന്നു!!! ആദ്യത്തെ കുരിപ്പ്‌ പെട്ടെന്നുണ്ടായി, നെക്സ്റ്റ്‌ കുറേക്കഴിഞ്ഞുണ്ടായി.. ഒക്കെ മനസ്സിലായി.

  ReplyDelete
 3. വിശാലേട്ടോ, ഇടക്കിടക്കു പോസ്റ്റ്‌ ഇടണേ.. അല്ലെങ്കില്‍ ഒരു കണ്ടിന്യുവിറ്റി കിട്ടില്ല.

  ReplyDelete
 4. സ്ഥിരം വായിക്കാറുണ്ട് ആദ്യായിട്ടാണ് കമെന്റ്.
  നന്നായി ചിരിപ്പിച്ചു.മോണോ ബ്ലോക്ക്‌ ജെറ്റ് പമ്പ്‌ സെറ്റ്‌ എന്റമ്മോ..എന്താ പറയാ ചിരിച്ചന്‍റെ ഇഷ്ടാ..

  ഷാജി ഖത്തര്‍.

  ReplyDelete
 5. “യുദ്ധം ഏതാണ്ട് ഇറാൻ-ഇറാക്ക് യുദ്ധം പോലെ കുറെ കാലം നീണ്ടുനിന്നു.” ഈ യുദ്ധത്തിലെ
  രാസായുധങ്ങളൊന്നും അന്നില്ലാതോണ്ട് ചിത്രാംഗദന്മാര്‍
  രക്ഷപ്പെട്ടു...!

  ReplyDelete
 6. ഇത് വായിച്ചപ്പോൾ ഒരു വലിയ സംശയം തീർന്നു. നമ്മുടെ ഭാരതത്തിൽ കയറിപ്പിടിച്ച് എഴുതിയത് ഇനി പോസ്റ്റാമല്ലൊ, പഴയതാണെങ്കിലും പുതിയ ആളായതുകൊണ്ട് പറയുവാ ഇടക്ക് ഇങ്ങോട്ടും ഒന്ന് കയറി നോക്കണം. ചിരിക്കാനുള്ള വക ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
  http://mini-mininarmam.blogspot.com

  ReplyDelete
 7. "മഹാരാജാവിന് ഹർണിയയുടെ ഓപ്പറേഷൻ നടന്നു. കൊട്ടാരത്തിലെ കിണറ്റിൽ ഒന്നരയുടെ മോണോ ബ്ലോക്ക് ജെറ്റ് പമ്പ് വച്ചു. കൊട്ടാരം പ്ലംബർ സുരയുടെ മോൾ സുലോചന ഒളിച്ചോടി പോയി. അങ്ങിനെ കാലം കടന്നുപോയി."

  ‘അതൊരുമാതിരി മറ്റോടത്തെ ഇടപാടായി പോയി!‘ എന്ന് ഭീഷ്മരടക്കമുള്ള പലരും മുറുമുറെത്തെങ്കിലും , ആരും ഗന്ധർവ്വനോട് മുട്ടാൻ പോയില്ല.

  ഇമ്മാതിരി കീച്ചുകളാണ്‌ വിശാല്‍ജീ ഞങ്ങളെ ചിരിപ്പിച്ച്‌ കൊല്ലുന്നത്‌...

  സത്യം പറഞ്ഞാല്‍ മറവിയുടെ കയങ്ങളിലേക്ക്‌ ആണ്ടുപോയിരുന്ന കഥകളെല്ലാം വീണ്ടും മുങ്ങിയെടുത്ത്‌ ഞങ്ങള്‍ക്ക്‌ സമ്മാനിക്കുന്നതിന്‌ എത്ര നന്ദി പറഞ്ഞാലും അധികമാവില്ല... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

  ഞാന്‍ ഒരു യജ്ഞം തുടങ്ങി പകുതി ദൂരം എത്തിയത്‌ അറിഞ്ഞിരുന്നോ? സമയം പോലെ സന്ദര്‍ശിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ...

  http://stormwarn.blogspot.com/

  ReplyDelete
 8. വിശാലഭാരതം തന്നെ. ഭാരതം വിശാലന്‍ സ്റ്റൈല്‍.

  ReplyDelete
 9. "കൊട്ടാരത്തിലെ കിണറ്റില്‍ ഒന്നരയുടെ മോണോ ബ്ലോക്ക് ജെറ്റ് പമ്പ് വച്ചു" - സുലോചന പോയാല്‍ എന്ത്....ടാപ്പ് തുറന്നാല്‍ വെള്ളം കിട്ടുമല്ലോ. അത് മതി.

  ReplyDelete
 10. ഓരോ വരിയും ചിരിപ്പിച്ചു! ഭീഷമണ്ണന്റെ ഡയലോഗ് ചിരിപ്പിച്ച് കൊന്നു:-))

  ReplyDelete
 11. ഹാ യിത് ഗലക്കീലോ..! ഇങ്ങനെ ഒരു സംഭവം അതിനിടയ്ക്ക് ഉണ്ടായത്‌ അറിഞ്ഞില്ല. :)

  ReplyDelete
 12. “മുക്കുവ ‘കന്യകയായ‘ സത്യവതിക്കും ശന്തനുമഹാരാജാവിനും ഫെർട്ടിലിറ്റി ഇഷ്യൂസ് ഒന്നും ഇല്ല എന്ന് മുൻപേ തെളിയിച്ചിരുന്നതിനാൽ അവർക്ക്, ചില ഗൾഫുകാരുടെ പോലെ കല്യാണം കഴിഞ്ഞ് കൃത്യം 9 മാസവും 9 ദിവസവും തികഞ്ഞപ്പോൾ ചിത്രാംഗദൻ എന്നൊരു പുത്രൻ ജനിച്ചു. ശന്തനുവിന്റെ കൃത്യനിഷ്ടത, ശുഷ്കാന്തി എന്നീ ഗുണഗണങ്ങൾ അദ്ദേഹം അങ്ങിനെ വീണ്ടും തെളിയിച്ചു.“

  ഹ..ഹ.. നമിച്ചു .. അല്ലാതെ ഇവിടെ ഞാൻ മറ്റെന്ത് കമന്റാൻ..

  ReplyDelete
 13. ഉഷാറാവുന്നുണ്ട്...!
  ഇനി ഗ്യേപ്പിടണ്ട! അർമാദിക്കൂ!

  ReplyDelete
 14. ചിരിച്ച് ചിരിച്ച് ആർമ്മാദിച്ചൂസ്റ്റാ!!!

  ReplyDelete
 15. സ്പീഡ് നിയന്ത്രിക്കാനുള്ള യന്ത്രം കൈയ്യിലില്ലേ വിശാല്‍ ജീ? ഇടയ്ക്കിടെ പെട്ടെന്നെട്ടെന്ന് ഗിയര്‍ മാറ്റുന്ന കാരണം അല്പം സുഖക്കുറവ് വായനയ്ക്ക്..ബാക്കി എല്ലാം പതിവ് പോലെ ബുഫേ..

  ReplyDelete
 16. ഫോമിലാവുന്നുണ്ട് ഗുരോ.. ഇനി ഗ്യാപ്പില്ലാതെ പോരട്ട് !

  ReplyDelete
 17. "അതിൽ നിറയെ ഞവണിക്ക മൊട്ട പോലെ കരിക്കുകളുണ്ടായി. "
  is the best one :-)

  ReplyDelete
 18. അതൊരുമാതിരി മറ്റോടത്തെ ഇടപാടായി പോയി!.. ഹ ഹ ഹ
  എന്റമ്മോ, എനിക്ക് വയ്യ...

  പിന്നെ സഫലമീ യാത്ര ഇങ്ങനെയും ചോല്ലാമല്ലേ വിശാലേട്ടാ..:)

  ReplyDelete
 19. മുക്കുവ ‘കന്യകയായ‘ സത്യവതിക്കും ശന്തനുമഹാരാജാവിനും ഫെർട്ടിലിറ്റി ഇഷ്യൂസ് ഒന്നും ഇല്ല എന്ന് മുൻപേ തെളിയിച്ചിരുന്നതിനാൽ അവർക്ക്, ചില ഗൾഫുകാരുടെ പോലെ കല്യാണം കഴിഞ്ഞ് കൃത്യം 9 മാസവും 9 ദിവസവും തികഞ്ഞപ്പോൾ ചിത്രാംഗദൻ എന്നൊരു പുത്രൻ ജനിച്ചു. ശന്തനുവിന്റെ കൃത്യനിഷ്ടത, ശുഷ്കാന്തി എന്നീ ഗുണഗണങ്ങൾ അദ്ദേഹം അങ്ങിനെ വീണ്ടും തെളിയിച്ചു.

  പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല, കണ്ണുപറ്റിയതാണോ എന്തോ... അടുത്ത പുത്രനായ വിചിത്രവീര്യൻ ജനിക്കാൻ ആ ദമ്പതിമാർക്ക് കൊല്ലങ്ങളോളം കാത്തിരിക്കേണ്ടി വന്നു.


  കുറച്ചുകാലം ആള്‍ സൌധിക്ക് പോയീന്നാ കേട്ടെ... തകര്‍ത്തിട്ടുണ്ട് ഗുരോ....വെടിച്ചില്ല് ചെതറണ മാതിരിയല്ലെ വിറ്റോള്‍സ്...

  ReplyDelete
 20. "വിഷു വന്നു. വർഷം വന്നു. ഓരോ തളിരിലും ഇല വന്നു കാ വന്നു. കൊട്ടാരത്തിന്റെ ഗേയ്റ്റിന്റെ പിന്നിൽ നട്ട പതിനെട്ടാം പട്ട തെങ്ങ് ചൊട്ടയിട്ടു. അതിൽ നിറയെ ഞവണിക്ക മൊട്ട പോലെ കരിക്കുകളുണ്ടായി. മഹാരാജാവിന് ഹർണിയയുടെ ഓപ്പറേഷൻ നടന്നു. കൊട്ടാരത്തിലെ കിണറ്റിൽ ഒന്നരയുടെ മോണോ ബ്ലോക്ക് ജെറ്റ് പമ്പ് വച്ചു. കൊട്ടാരം പ്ലംബർ സുരയുടെ മോൾ സുലോചന ഒളിച്ചോടി പോയി. അങ്ങിനെ കാലം
  കടന്നുപോയി..."

  ഹാവൂ. ആ അലക്ക് ങ്ങട് ഇഷ്ടായീ ട്ടാ.

  ReplyDelete