Tuesday, June 22, 2010

ധൃതരാഷ്ട്രറും പാണ്ഡുവും പിന്നെ വിദുരരും..

അമിതമായ ദാമ്പത്യസുഖങ്ങളിൽ മുഴുകിയിരുന്ന വിചിത്രവീര്യൻ, ഏഴുവർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം സന്തതികളൊന്നുമുണ്ടാകാതെ മരിച്ചു പോയി.

മരണ കാരണം, മഞ്ഞപ്പിത്തം വന്ന് ശരിക്കും ഭേദമാവുന്നതിന് മുൻപേ കോഴിയിറച്ചി തിന്നതാണെന്നും, അല്ല കൊട്ടാരവളപ്പിലെ കൊക്കരണിക്ക് സമീപം നിൽക്കുന്ന വരിക്കപ്ലാവിലെ ചക്ക തിന്നതാണെന്നും; ഇതു രണ്ടുമല്ല, മാസങ്ങളോളം ഉറങ്ങാത്തതിരുന്ന് ഇൻസോംനിയ എന്ന അസുഖം വരികയും അങ്ങിനെ മരണപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഹവ്വെവർ, ആള് തട്ടിപ്പോയി!

ഒരുത്തൻ കല്യാണം കഴിഞ്ഞ് സന്തതികളുണ്ടാകാതിരുന്നാൽ അവരേക്കാളേറേ പ്രയാസം അമ്മായിഅമ്മക്കും ബന്ധുക്കൾക്കും അയല്പക്കക്കാർക്കുമാണല്ലോ എന്നും!

അംബികയിലും അംബാലികയിലും തന്റെ മകൻ വിചിത്രവീര്യന് കുട്ടികളുണ്ടാവാത്തതിൽ മനംനൊന്ത സത്യവതി കുരുവംശത്തിൽ സന്തതികളുണ്ടാവാനുള്ള മറ്റുവഴികളെ കുറിച്ച് ഭീഷമരുമായി ആലോചിച്ചു.

രണ്ടുപേരും കൂടെ പല പേരുകളും ലിസ്റ്റ് ചെയ്തെങ്കിലും, അവരുടെ യോഗ്യത, കുലം, സ്വഭാവം എന്നിവയൊക്കെ കണക്കിലെടുത്ത് ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ ആരുടേം പേർ അവശേഷിച്ചില്ലായിരുന്നു.

‘സുന്ദരികളായ അംബികയേം അംബാലികയേം ഭീഷ്മർക്ക് തന്നെയങ്ങ് ഭാര്യമാരായി സ്വീകരിച്ചൂടേ?’ എന്ന് സത്യവതി ഭീഷ്മരോട് ആവശ്യപ്പെട്ടെങ്കിലും, വിചിത്രവീര്യന്റെ കൂടെ ഏഴു കൊല്ലം ഭാര്യമാരായി കഴിഞ്ഞത് ഒരു എഴുപത് കൊല്ലത്തിന്റെ ഗുണം ചെയ്തിട്ടുണ്ടാകും എന്നോർത്തോ എന്തോ താൻ ദാശമുഖ്യന് നൽകിയ ശപഥത്തിൽ നിന്നും വ്യതിചലിക്കാൻ ഭീഷ്മർ കൂട്ടാക്കിയില്ല.

കുട്ടികളില്ലാതെ കുരുവംശം കൂമ്പടഞ്ഞ് പോകുമല്ലോ എന്നോർത്തപ്പോൾ സത്യവതിയുടെയും ഭീഷമരുടേം മനസ്സ് വല്ലാതെ നീറിപ്പുകഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഭീഷ്മർ പരാശരമുനിയെ സൂപ്പർമാർക്കറ്റിൽ വച്ച് കണ്ട കാര്യവും മുനി, സത്യവതിയുടെ ക്ഷേമൈശ്വര്യങ്ങൾ അന്വേഷിച്ചതായും പറഞ്ഞപ്പോഴാണ് സത്യവതിക്ക് പണ്ട് കടത്തുവഞ്ചിയിൽ വച്ച് പരാശരമുനിയിൽ നിന്നും തനിക്കുണ്ടായ പുത്രൻ വേദവ്യാസന്റെ കാര്യം ഓർമ്മവരുന്നത്.

‘അമ്മ, എന്നെ ചുമ്മാ ഒന്ന് മനസ്സിൽ ധ്യാനിച്ചാൽ മതി ഉടനെ തന്നെ ഞാൻ അങ്ങെത്തിക്കോളാം‘ എന്നൊരു വരം സത്യവതിക്ക് കൊടുത്തിട്ടായിരുന്നല്ലോ വേദവ്യാസൻ പണ്ട് പോയത്. അതുകൊണ്ട് സത്യവതി വ്യാസനെ മനസ്സിൽ ചിന്തിക്കുകയും ആ മകൻ വാക്ക് പാലിച്ചുകൊണ്ട് ഉടൻ പ്രത്യക്ഷപ്പെട്ട്, അമ്മയെ വന്ദിച്ചുകൊണ്ട് ഇഷ്യൂ എന്താണ്‌ തിരക്കി.

വേദവ്യാസനെ അന്ന് കണ്ടതിന് ശേഷം, ശന്തനുമഹാരാജാവിനെ വിവാഹം കഴിച്ചതും ചിത്രാംഗദനെയും വിചിത്രവീര്യനേം പ്രസവിച്ചതും, ചിത്രാംഗദനെ ഗന്ധർവ്വൻ പെടച്ചതും, വിചിത്രവീര്യന് ഇൻസോംനിയ വന്നതും അങ്ങിനെ കുരുവശത്തിൽ, കുരു ഇല്ലാതായ വിവരവും സത്യവതി മകനോട് വിവരിച്ചു.

അമ്മയുടെ ആഗ്രഹപ്രകാരം, വ്യാസൻ തന്റെ സ്റ്റെപ് സഹോദരപത്നിമാരായ അംബികയേം അംബാലികേം പരിണയിച്ചു.

നല്ല വിവരവും ബുദ്ധിയും തങ്കപ്പെട്ട സ്വഭാവമായിരുന്നുവെങ്കിലും, വ്യാസൻ കാഴ്ചക്ക് തീരെ ലുക്കില്ലായിരുന്നു. (മൂന്ന് കൊല്ലത്തോളം കുളിക്കാതെ, ക്ഷൌരം ചെയ്യാതെ, മരുഭൂമിയിൽ ജീവിച്ച ആടുജീവിതത്തിലെ നായകന്റെ പോലെയിരുന്നിരിക്കണം!)

അദ്ദേഹത്തെ മനസ്സിലാക്കി, മനസ്സിലൂടെ സ്നേഹിക്കാൻ കഴിയും മുൻപേ വ്യാസൻ തന്റെ ആഗമനോദ്ദ്യേശത്തിൽ വ്യാപൃതനായതുകൊണ്ടാവാം മാനസ്സികവും ശാരീരികവുമായി യാതോരു അടുപ്പവും ഭാര്യമാർക്ക് തോന്നുകയുണ്ടായില്ല.

കണ്ണുകൾ ഇറുക്കിയടച്ച് വ്യാസനെ സമീപിച്ച അംബിക പ്രസവിച്ച കുഞ്ഞ് ജന്മനാ അന്ധനായിരുന്നു, ധൃതരാഷ്ട്രർ.

അംബാലികയുടെ മുഖമാവട്ടേ... വ്യാസന്റെ ആ നില്പ് കണ്ട് പേടിച്ച് വിളറി വെളുത്തുപോവുകയും അങ്ങിനെ അവൾ പ്രസവിച്ച കുട്ടി ജന്മനാ പണ്ഢുരോഗിയാവുകയും ചെയ്തു. അതാണ് പാണ്ഢു.

ജനിച്ച രണ്ടു കുട്ടികളും സ്ക്രാപ്പായി പോയതിനാൽ സത്യവതി യോഗ്യനായ കുട്ടിക്കുവേണ്ടി ഒന്നു കൂടെ ട്രൈ ചെയ്യാം എന്ന് തീരുമാനിക്കുകയും സത്യവതി അംബാലികയെ ഒരിക്കൽ കൂടെ വ്യാസന്റെ സമീപത്തേക്ക് വിട്ടു.

അമ്മായിഅമ്മമാർക്കൊക്കെ ഭയങ്കര ബഹുമാനം കൊടുത്തിരുന്ന കാലമായിരിക്കണം. ഇന്നാണെങ്കിൽ പോയി വല്ല പണി നോക്കാൻ പറഞ്ഞെനെ!

വിരൂപനായ വ്യാസ മഹർഷിയെ പ്രാപിക്കാനുള്ള വൈമനസ്യത്താൽ അംബാലിക, തന്റെ ദാസിയായ ശൂദ്രസ്ത്രീയെ തനിക്കു പകരം മഹർഷിയുടെ അടുക്കലേക്ക് പറഞ്ഞയച്ചു.

“റാണി കല്പിച്ചതും ദാസി ഇച്ഛിച്ചതും ഡിഷും ഡിഷും!“ എന്ന് പറഞ്ഞപോലെയായിരുന്നു അത്.

തികഞ്ഞ അഭിമാനത്തോടും ആഹ്ലാദത്തോടും ആവേശത്തോടും കൂടിയായിരുന്നു ദാസി വേദവ്യാസനെ സമീപിച്ചത്. തികഞ്ഞ ബുദ്ധിമതിയും വിവേകമതിയും സ്നേഹവാരിധിയും സമർത്ഥയുമായിരുന്ന ആ ദാസി, വേദവ്യാസന് ഇഷ്ടപ്പെട്ട വിഷയങ്ങളിലൂന്നി സ്നേഹഭാഷണങ്ങൾ നടത്തിയും പ്രസിദ്ധ പ്രേമകാവ്യങ്ങളുടെ ഏറ്റവും പഞ്ചുള്ള നാലുവരികൾ ഈണത്തിൽ ചൊല്ലിയും മഹർഷിക്ക് ആ രാത്രി ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രിയാക്കി മാറ്റി.

ആ സുന്ദരസുരഭില യാമങ്ങളുടെ തിരുശേഷിപ്പായി ആ സ്നേഹമയിയും നല്ലവളുമായ ദാസിക്ക് അതിയോഗ്യനായൊരു ഒരു കുഞ്ഞുപിറന്നു. വിദുരർ!!

25 comments:

 1. First time in Vishala Bharatham.... read all the posts..... super......

  ReplyDelete
 2. സിനിമാല കണ്ടുകൊണ്ടിരിക്കുമ്പോൾ കരന്റ് പോയ പോലെ പെട്ടെന്ന് നിർത്തിക്കളഞ്ഞു..കുറച്ചും കൂടെ എഴുതായിരുന്നു. അടുത്തത് എപ്പഴാ?

  ReplyDelete
 3. റാണി കല്പിച്ചതും ദാസി ഇച്ഛിച്ചതും ഡിഷും ഡിഷും, enthanee ഡിഷും ഡിഷും? manassilayilla athondane....

  ReplyDelete
 4. മാസങ്ങളോളം ഉറങ്ങാത്തതിരുന്ന് ഇൻസോംനിയ എന്ന അസുഖം ... അതെന്തു അസുഖം ? :)
  എന്തായാലും ഹവ്വെവര്‍ കോപ്പി റൈറ്റ് ഉണ്ടല്ലോ ...അപ്പൊ കുഴപ്പം ഇല്ല

  ReplyDelete
 5. എന്റെ അണ്ണാ....തകര്‍ത്തു അടുകി...quote ചെയാന്‍ നോകിയപ്പോ ഈ പോസ്റ്റ്‌ മുഴുവന്‍ quote ചെയണ്ണം!!!

  അപാരം!!!

  ReplyDelete
 6. വിചിത്രവീര്യന്റെ കൂടെ ഏഴു കൊല്ലം ഭാര്യമാരായി കഴിഞ്ഞത് ഒരു എഴുപത് കൊല്ലത്തിന്റെ ഗുണം ചെയ്തിട്ടുണ്ടാകും

  ഹാ..ഹ...ഹ....
  അന്നു കാലത്തു മുസ്ലി പവ്വര്‍ എക്സ്ട്രാ ഉണ്ടായിരുന്നോ ആവോ!

  ReplyDelete
 7. റാണി ഇച്ഛിച്ചതും..........ഹൊ വല്ലാത്ത ഡിഷ്യും തന്നെ...

  സൂപ്പര്‍മാര്‍ക്കറ്റിലെ പരാശരനും സൂപ്പര്‍..  വിശാലന്‍ ഈസ് ഓള്‍വേയ്സ് വിശാലന്‍...

  ReplyDelete
 8. ഇതിപ്പോ പറയാനുള്ള കാര്യം?

  ReplyDelete
 9. വിശാലേട്ടാ....വിശാല ഭാരതം അല്പംകൂടെ വിശാലമായി എഴുതിയിരുന്നെങ്കില്‍ വിശാലമായിട്ട് വായിക്കാമായിരുന്നു..

  ReplyDelete
 10. വിശാലേട്ടാ, കൊന്ന് കൊലവിളിച്ചു!!!
  :)

  ReplyDelete
 11. "നല്ല വിവരവും ബുദ്ധിയും തങ്കപ്പെട്ട സ്വഭാവമായിരുന്നുവെങ്കിലും, വ്യാസൻ കാഴ്ചക്ക് തീരെ ലുക്കില്ലായിരുന്നു."


  എന്‍‌റ്റണ്ണാ.... ഗംഭീരം....


  ന്നാലും....

  “റാണി കല്പിച്ചതും ദാസി ഇച്ഛിച്ചതും ഡിഷും ഡിഷും"

  എന്തൂട്ടാത് ഡിഷും ഡിഷ്യും ??? :)

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. മോനേ വിശാലാ, നമ്മടെ തോഗാഡിയ കൊടകരക്കു വിട്ടിട്ടുണ്ട്‌, ഇത്തരം സാധനങ്ങളൊക്കെ 'സനാതന സൻസ്ഥ' കൈകാര്യം ചെയ്യും എന്നറിയുക.

  ReplyDelete
 16. വിശല ഭാരതം കൊള്ളാ‍ാല്ലോ :)
  ഞാനിവിടെ ആദ്യായിട്ടാ. ഇനിയും വരാം

  ReplyDelete
 17. ബ്ലോഗുലകത്തിലെ എംടീ,
  മഹാഭാരതത്തിലും കയറി കൈവച്ചല്ലേ?
  ഇനിയെന്തൊക്കെയാണോ!!!

  ReplyDelete
 18. ithu kalakkunnundu... innanu last 3-4 post vayichathu.. chirichu chirichu vishamichu poyi(officil aayirunne)....

  iniyum poratte...

  ReplyDelete
 19. ഗംഭീരായിട്ടുണ്ട്..കേട്ടൊ

  ReplyDelete
 20. അന്നും അപ്പോള്‍ ഈ കൂലിക്ക് ഗര്‍ഭം ധരിക്കണ ഏര്‍പ്പാടുണ്ടായിരുന്നു അല്ലേ? ദസിക്ക് വല്ലതുംകൊടുത്താവോ?

  ReplyDelete