Tuesday, August 3, 2010

വിദുരരുടെ ജനനം ഒരു ഫ്ലാഷ് ബാക്ക്

മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണെന്നതിന് മറ്റൊരു തെളിവാണ് വിദുരജനനകഥ.

മാണ്ഢവ്യമഹര്‍ഷി സൈലന്റ് വാലിക്കടുത്തൊരു കാട്ടില്‍ തപസ്സനുഷ്ഠിക്കുന്ന കാലം. വേദങ്ങളിലും ഉപനിഷത്തുകളിലും കിടു വിവരവും, തപോബലം കൊണ്ട് ആര്‍ക്കിട്ട് പണികൊടുക്കാനും ഒരു അമ്പത് മില്ലി വെള്ളത്തിന്റെ(കൈകുമ്പിളില്‍ കൊള്ളുന്ന)ആവശ്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മഹര്‍ഷി പൊതുവേ ആരേയും മെക്കട്ട് കയറാത്ത ശാന്തപ്രകൃതനും മിതഭാഷിയും നാലാള് കൂടുമ്പോഴേക്കും തന്റെ അറിവിന്റെ കട്ട് ഏന്‍ പേയ്സ്റ്റ് ഷോ നടത്താന്‍ നില്‍ക്കാത്തവനുമായിരുന്നു. തെളി!

ഏഴരവെളുപ്പിന് ഉറക്കമുണരുന്ന മഹര്‍ഷി ആശ്രമത്തിന്റെ പിറകിലൂടെ വെറ്റിലപ്പാറ ജങ്ക്ഷന്‍ വഴി ഒരു പത്തുമിനിറ്റ് നടന്നാലെത്തുന്ന ഗംഗാനദിയുടെ ഒരു പോഷക തോട്ടിലാണ് പ്രഭാതകര്‍മ്മ ചികിത്സ. പ്രധാനകര്‍മ്മവും ബാക്കി വഴിപാടുകളും നടത്തി മാവില കൊണ്ട് പല്ലുതേച്ച് കുല്‍ക്കുഴി, ആഴവും ഒഴുക്കും കുറഞ്ഞ ഭാഗത്ത് മൂക്ക് പൊത്തിപ്പിടിച്ച് രണ്ട് മുങ്ങ് മുങ്ങി, കരയില്‍ കയറി ഈര്‍ക്കിളി കൊണ്ട് കുത്തി കൊണ്ടുപോകുന്ന രാധാസ് സോപ്പ് രണ്ടുകൈ കൊണ്ടും മാറി മാറി പിടിച്ച് ചന്തിയും കാല്‍മുട്ടിന്റെ പിറകിലും ഇഞ്ചപ്പുല്ല് കൂട്ടി തേച്ച് ശുദ്ധമാകും. മൂഡ് തോന്നിയാല്‍ മലന്നും കമിഴ്ന്നും ഒരു പതിനഞ്ച് മിനിറ്റ് നീന്തും.

കാവിമുണ്ട് കുളിക്കണ സോപ്പു തന്നെ വച്ച് തേച്ച് വെള്ളത്തില്‍ ഒന്ന് അലമ്പി ഊരിപ്പിഴിയും. കരക്ക് കയറി ഒന്ന് കുടഞ്ഞ് ഉദയ സൂര്യന്റെ രശ്മിയില്‍ മഴവില്ല് തീര്‍ത്ത് അതിന്റെ മനോഹാരിത നോക്കി നിന്ന്, കണ്ണടച്ച് ‘പരിശുദ്ധമറിയമേ തമ്പുരാന്റമ്മെ... പാപികളായ ഞങ്ങള്‍ക്ക് വേണ്ടി..’ ചൊല്ലും. പിന്നീട് തിരികെ ആശ്രമത്തിലെത്തി നല്ല കടുപ്പത്തിൽ ഒരു കാപ്പി, അല്ലെങ്കിൽ ഒരു സുലൈമാനി!

വയസ്സ് അമ്പത് കഴിഞ്ഞതോടെ ഡയറ്റൊക്കെ കണ്ട്രോൾഡാണ്. നോൺ‌വെജ് പൂര്‍ണ്ണമായും ത്യജിച്ചു. മിക്ക ദിവസങ്ങളിലും കൊള്ളിക്കിഴങ്ങ് ചെണ്ടൻ പുഴുങ്ങിയതോ കാവുത്ത് പുഴുക്കോ ആയിരിക്കും പ്രാതല്‍‌. റ്റച്ചിങ്ങ്സായി കാന്താരി ചമ്മന്തിയും. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഗ്യാസാണ്, എങ്കിലും ഉണ്ടാക്കാനും തിന്നാനും എളുപ്പമാണ്. നേരത്തോട് നേരമിരുന്നാല്‍ ചീത്തയാവുകയുമില്ല.

ഭക്ഷണശേഷം വായ് കുൽക്കുഴി വന്ന് ധ്യാനനിരതനായി ആ ഒരു ഇരുപ്പങ്ങിരുന്നാൽ പിന്നെ വൈകിട്ട് ഒരു അഞ്ചര വരെ അങ്ങിനെയിരിക്കും. സന്ധ്യാവന്ദനവും നടത്തവും കഴിഞ്ഞ് ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങുന്ന നേരത്ത് കിടക്കും.

മാണ്ഢവ്യമഹർഷി അങ്ങിനെ ചെവിക്ക് മുകളിൽ ഒരു വകച്ചിലിട്ട് കേശഭാരം മുകളിലേക്കാക്കി ചീകി കുടുമ കെട്ടി, അതിന് ചുറ്റും ചെറിയ രുദ്രാക്ഷത്തിന്റെ ബാന്റ് ഡബിൾ ചുറ്റിട്ട്, ബാക്കിയുള്ള മുടി താഴോട്ട് വകഞ്ഞിട്ട് വളരെ കംഫർട്ടബിളായി തപസനുഷ്ടിക്കുന്ന കാലത്ത് ഒരുനാല്‍ രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ചോടി വന്ന ചില മോഷ്ടാക്കൾ, മോഷണ ദ്രവ്യം ഒളിപ്പിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി നടക്കുമ്പോൾ, മഹർഷിയുടെ ആശ്രമം കാണുകയും

‘ദാണ്ടേ... അങ്ങോട്ട് നോക്കെടാ നല്ല ബെസ്റ്റ് സെറ്റപ്പ്‘ എന്ന് കൂട്ടത്തിലൊരു കള്ളന്‍ പറയുകയും, അവര്‍ പതിയ ആശ്രമത്തിന്റെ പിറകിലൂടെ കയറി, സ്റ്റോറിൽ ഒളിപ്പിച്ച് വക്കുകയും ചെയ്തു.

സാധാരണ, എത്ര തപസ്സിലാണെങ്കിലും ഇനി ഉറക്കമാണെങ്കിലും ആശ്രമത്തിനരികിലൂടെ ഒരു കൊതുക് പറന്നാൽ പോലും അറിയാറുള്ള ആളാണ് മഹർഷി. പക്ഷെ, ഇത് ആളറിഞ്ഞതേയില്ല.

കള്ളന്മാരെ തിരഞ്ഞ് നാടായ നാടും കാടായ കാടുമലഞ്ഞ രാജകിങ്കരന്മാർ കനകമലയുടെ താഴെ നിന്ന് കള്ളന്മാരെ പിടികൂടുകയും തൊണ്ടിമുതൽ അന്വേഷിച്ച് മാണ്ഢവ്യമഹർഷിയുടെ ആശ്രമത്തിലെത്തുകയും ചെയ്തു.

മഹര്‍ഷി അറിയാതെ ഇവര്‍ക്കിതിന്റെ അകത്ത് വക്കാന്‍ ഒരിക്കലും കഴിയില്ല എന്നും തൊണ്ടി സൂക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണെന്നും ആരോപിച്ച് സംസാരിച്ച ഭടന്മാരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതിരുന്ന മഹർഷിയെയും കള്ളന്മാർക്കൊപ്പം രാജസന്നിധിയിൽ ഹാജരാക്കി.

രാജാവിന്റെയും മന്ത്രിമാരുടേയും ചോദ്യങ്ങൾക്കും മൌനം പാലിച്ച മഹർഷിയോട് കോപിച്ച രാജാവ് മറ്റു കള്ളന്മാർക്കൊപ്പം ശൂലത്തിൽ തറച്ച് കൊല്ലുവാന്‍ കല്പിച്ചു. അത് കേട്ടിട്ടും മഹർഷി, നരസിംഹറാവുവിനെ പോലെ മുഖം പിടിച്ചതല്ലാതെ, ഒന്നും മിണ്ടിയില്ല.

കല്പനക്ക് ശേഷം രാജാവിന്, “അല്ലെങ്കില്‍ മുനിയെ ശൂലം കയറ്റണോ??“ എന്ന് ഒരു സന്ദേഹം മനസ്സിലുദിച്ചെങ്കിലും, മന്ത്രിമുഖ്യന്‍ ‘നിയമം നിയമമാണ്, അതിന് മഹര്‍ഷിയെന്നോ രാജാവെന്നോ മന്ത്രിയെന്നോ വ്യത്യാസമില്ല!’ എന്ന് പറഞ്ഞ് ശിക്ഷകൊടുക്കാന്‍ സപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

ശൂലത്തിൽ തറച്ച് ആഴ്ചയൊന്ന് കഴിഞ്ഞിട്ടും മാണ്ഢവ്യമഹർഷി മാത്രം മരിച്ചിട്ടില്ല എന്നറിഞ്ഞ രാജാവ്, മന്ത്രിയെ വിളിച്ച്.... ‘പാമ്പുകടിക്കാന്‍...ഞാനപ്പഴേ പറഞ്ഞതാ...’ എന്ന് പിറുപിറുക്കുകയും മഹർഷി ആൾ ചില്ലറക്കാരനല്ല, വേഗം ചെന്ന് മാപ്പപേക്ഷിച്ചില്ലെങ്കിൽ സൂപ്പറൊരു പണി കിട്ടാന്‍ ചാന്‍സുണ്ട് എന്നും പറഞ്ഞു.

ശൂലത്തിൽ നിന്ന് മോചിപ്പിച്ച് മാപ്പപേക്ഷിച്ച് കാൽക്കൽ വീണ രാജാവിനെ പിടിച്ചെണീപ്പിച്ച മാണ്ഢവ്യമഹർഷി, ‘സാരല്യ. നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു പോ... നെവര്‍ മൈന്റ്. പിന്നെ പണി, അത് കൊടുക്കേണ്ട ആൾക്കിട്ട് ഞാൻ നേരിട്ട് കൊടുത്തോളാം!‘ എന്ന് പറഞ്ഞ് അവിടെ നിന്ന് അപ്രത്യക്ഷനായി.

ആള് നേരെ പോയത് സാക്ഷാൽ യമരാജാവിന്റെ അടുത്തേക്കായിരുന്നു, സ്വർഗ്ഗത്തിലേക്ക്.

മഹർഷിയെ കണ്ടതും സിംഹാസനസ്ഥനായിരുന്ന യമരാജാവ് ആദരസൂചകമായി എണീറ്റുവന്ന് മുനിയുടെ കാൽക്കൽ തൊട്ട് വന്ദിച്ചു ഭൂമിയിലെ ജീവജാലങ്ങളുടെം മഹർഷിയുടെം ക്ഷേമാശ്വര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു.

അതിന് മറുപടിയായി മാണ്ഢവ്യമഹർഷി ഇപ്രകാരം പറഞ്ഞു:

‘കഴിഞ്ഞ ഒരാഴ്ചയായി ശൂലത്തേല്‍ ഗ്രില്‍ഡ് ചിക്കന്‍ കിടക്കുമ്പോലെ കിടന്നിരുന്നതുകൊണ്ട് മറ്റുള്ളവരുടെ വിശേഷം അറിയാന്‍ കഴിഞ്ഞില്ല. പക്ഷെ.., എനിക്ക് സുഖംന്ന് പറഞ്ഞാൽ.... ഇതിലും വിട്ടൊരു സുഖം ഇനി കിട്ടാനില്ല എന്ന സ്ഥിതിയായിരുന്നു!!‘

പാപഭാരത്താല്‍ തലകുനിച്ച യമരാജാവ് പറഞ്ഞു.

“അങ്ങ് കെ.ജി.ടു. വില്‍ പഠിക്കുന്ന കാലത്ത് തുമ്പികളെ പിടിച്ച് അവയുടെ വാലില്‍ ഈര്‍ക്കിള്‍ കയറ്റി രസിച്ച വകയില്‍ ഒരു ശിക്ഷ കിടപ്പുണ്ടായിരുന്നു. അതുകൊണ്ടാണങ്ങിനെ പറ്റിയത്. ഒന്നും വിചാരിക്കരുത്!“

ഇത് കേട്ട മാമുനിയുടെ കണ്ട്രോൾ പോയി, കോപത്താല്‍ ജ്വലിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

“നോക്കിയ ഏതാ ബ്ലാക്ക്ബറിയേതാ എന്ന് പോലും തിരിച്ചറിവില്ലാത്ത പ്രായത്ത് ഒരു നിസാര പ്രാണിയെ ഈര്‍ക്കിളികൊണ്ട് കുത്തിയതിനുള്ള ശിക്ഷയാണോ... അമ്പത് കഴിഞ്ഞ എന്നെ ആന്ത്രം വഴി ശൂലം അടിച്ച് കയറ്റി ഒരാഴ്ച ഇടുന്നത്??”

അത് കേട്ട് കുറ്റബോധത്താല്‍ നിന്ന യമദേവനെ മഹര്‍ഷി,

“തല്‍ക്കാലം മോന്‍... ഇവിടെ ഡ്യൂട്ടിടൈമിലെ ബ്ലോഗെഴുത്തും ഗൂഗിള്‍ ചാറ്റും ബസ്സിറക്കലുമൊക്കെ മതിയാക്കി, ഭൂമിയില്‍ ഒരു ശൂദ്രസ്ത്രീയുടെ വയറ്റില്‍ പിറന്ന്, ഒരു മനുഷ്യായുസ്സ് ജീവിച്ച് മര്യാദക്കാരനായിട്ട് വാ!!“ എന്ന് ശപിച്ചുകൊണ്ട് യമന്റെ പാസ്പോർട്ടിൽ 85 വർഷത്തേക്ക് സ്വർഗ്ഗത്തിലേക്ക് നോ എന്റ്ട്രി സ്റ്റാമ്പും അടിച്ച് കയ്യിൽ കൊടുത്തു!

അങ്ങിനെയാണ് വിദുരര്‍ ജനിക്കുന്നത്.

45 comments:

 1. പോസറ്റ്‌ ഇഷ്ടമായി. ആ നരസിംഹറാവു എല്ലാം വായിച്ചു ശരിയ്ക് ചിരിച്ചു, ട്ടാ.

  ReplyDelete
 2. പോസ്റ്റ്‌ നന്നായിട്ടുണ്ട്...

  ReplyDelete
 3. “തല്‍ക്കാലം മോന്‍... ഇവിടെ ഡ്യൂട്ടിടൈമിലെ ബ്ലോഗെഴുത്തും ഗൂഗിള്‍ ചാറ്റും ബസ്സിറക്കലുമൊക്കെ മതിയാക്കി, ഭൂമിയില്‍ ഒരു ശൂദ്രസ്ത്രീയുടെ വയറ്റില്‍ പിറന്ന്, ഒരു മനുഷ്യായുസ്സ് ജീവിച്ച് മര്യാദക്കാരനായിട്ട് വാ!!”


  അങ്ങനെ ഒരു ബ്ലോഗർ ഉണ്ടായി!

  ReplyDelete
 4. രസികന്‍...അതിരസികന്‍....ഗംഭീരയീടോ....സസ്നേഹം

  ReplyDelete
 5. പോസ്റ്റ്‌ ഗംഭീരയിട്ടുണ്ട്...

  ReplyDelete
 6. വെറ്റിലപ്പാറ ജങ്ക്ഷന്‍ വഴി ഒരു പത്തുമിനിറ്റ് നടന്നാലെത്തുന്ന ജാന്വേടത്തീടെ ചായപ്പീടിക കഴിഞ്ഞ്....
  അഔ...എനിക്ക് സഹിക്കിണില്ല്യാ..ട്ടാ‍ാ.
  കലക്കൻ പുരാണങ്ങളെന്ന്യേ...

  ReplyDelete
 7. സജീവേട്ടാ, യെന്തൂട്ടാപ്പോ പറയാ...അടിപൊളിയായീണ്ട്ട്ടാ.

  ReplyDelete
 8. നോക്കിയ ഏതാ ബ്ലാക്ക്ബറിയേതാ എന്ന് പോലും തിരിച്ചറിവില്ലാത്ത പ്രായത്ത് .. too good :)

  ReplyDelete
 9. മനുഷ്യനെ ചിരിപ്പിച്ച് കൊല്ലുന്ന ഈ ദുഷ്ടനെ ശപിക്കാന്‍ ഒരു നൂറു മണ്ഢകമുനിമാര്‍ ഒന്നിച്ച് സ്വരൂപിച്ച തപശക്തി തികയാതെ വരുമല്ലോ ബൂലോക യമദേവ !!

  -ചിരിച്ചു മരിച്ച ഒരു ബ്ലോഗാത്മാവ് !

  നോക്കിയയും ബ്ലാക്ക്ബെരിയും തിരിച്ചറിയാത്ത പ്രായം തന്നെ ഇതിലെ ഏറ്റവും രസമുഹൂര്‍ത്തം.

  “വിശാല ഭാരതം” കലകലക്കന്‍ !!!

  ReplyDelete
 10. ശെരിക്കും ചിരിച്ചു പോയി.
  എന്നില്‍ ചിരുയുന്ടെന്നു താങ്കള്‍
  തെളിയിച്ചു.നന്ദി,വളരെ.

  ReplyDelete
 11. എന്റമ്മേ.. ചിരിച്ചു ചിരിച്ചു വശം കെട്ടു..... പഴയ ഫോമിലേക്ക് വിശാലന്‍ എത്തി....

  കുളിയുടെ വിശദീകരണം അടിപൊളി...

  ReplyDelete
 12. മാഷേ.. ഇത് അടിപൊളിയായി.. കുറച്ച് നാളുകള്‍ വീണ്ടും ഉളിവില്‍ പോയല്ലേ..

  ReplyDelete
 13. നല്ല കഥ.
  നല്ല അവതരണം.
  വളരെ നല്ല ഹാസ്യം….
  ആശംസകൾ……………….

  ReplyDelete
 14. യമരാജാവാണ് വില്ലന്‍, പണി യമന് കൊടുത്തു.:))) രസായിട്ടുണ്ട് കഥ പറച്ചില്‍.:)

  ReplyDelete
 15. ഉഗ്രന്‍ ഫ്ലോ! തകര്‍പ്പന്‍

  ReplyDelete
 16. "കഴിഞ്ഞ ഒരാഴ്ചയായി ശൂലത്തേല്‍ ഗ്രില്‍ഡ് ചിക്കന്‍ പോലെ കിടന്നിരുന്നതുകൊണ്ട് മറ്റുള്ളവരുടെ വിശേഷം എനിക്കറിയാന്‍ കഴിഞ്ഞില്ല."

  ഹ..ഹ..ഹ. ചിരിച്കൊരു വഴിയ്ക്കായി.

  സൂപ്പർ...

  ReplyDelete
 17. വിശാല്‍‌ജ്യേ, ഈയിടെയായി ബ്ലോഗിലെല്ലാരും ഭയങ്കര സീരിയസ്സായതോണ്ട് ചിരിക്കാതിരിക്കാന്‍ ബലം പിടിച്ചു നോക്കി. പക്ഷെ പാതി കഴിഞ്ഞപ്പളേക്കും പിടിവിട്ട് തകര്‍ത്ത് ചിരിച്ചൂട്ടാ. തകര്‍പ്പന്‍. :)

  ReplyDelete
 18. Valathu Kai Sookhikkanam. Bheekarathayku mathamilla. Ormavenam

  ReplyDelete
 19. മാണ്ഢവ്യപുരാണത്തിന്റെ പുതിയ വെർഷൻ തകർപ്പനായി!

  ReplyDelete
 20. കിടു, വിശാലേട്ടാ, കിടു!!
  ഒരു ഇമെയിൽ വിടാനിരുന്നതാ, ഇപ്പൊ പുതിയ ഐറ്റംസ് ഒന്നും കാണാനില്ലല്ലോന്ന്. തൃപ്തിയായേ..

  ReplyDelete
 21. വിശാല്‍ജീ... വിശാലഭാരതത്തിന്റെ അടുത്ത എപ്പിസോഡ്‌ എവിടെ എന്ന് ചോദിക്കാമെന്ന് വിചാരിച്ചാണ്‌ അന്ന് വിളിച്ചത്‌... കമ്പ്യൂട്ടര്‍ ഷോപ്പിലെ കമ്പ്യൂട്ടറിനെ മലയാളം പഠിപ്പിക്കുന്ന തിരക്കിലാണെന്ന് പറഞ്ഞത്‌ കൊണ്ട്‌ അക്കാര്യം ചോദിക്കാന്‍ മറന്നു പോയി...

  പഴയ ഫോമിലേക്ക്‌ എത്തിത്തുടങ്ങി എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്‌ട്ടോ... പിന്നെ ഒരു തിരുത്ത്‌... ശ്രദ്ധിച്ചില്ല അല്ലേ?

  "യമരാജാവിനെ കണ്ടതും സിംഹാസനസ്ഥനായിരുന്ന യമരാജാവ് ആദരസൂചകമായി എണീറ്റുവന്ന് മുനിയുടെ കാൽക്കൽ തൊട്ട് വന്ദിച്ചു ഭൂമിയിലെ ജീവജാലങ്ങളുടെം മഹർഷിയുടെം ക്ഷേമാശ്വര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു."

  ഇവിടെ "മഹര്‍ഷിയെ കണ്ടതും" എന്നല്ലേ വേണ്ടിയിരുന്നത്‌?

  ‘കഴിഞ്ഞ ഒരാഴ്ചയായി ശൂലത്തേല്‍ ഗ്രില്‍ഡ് ചിക്കന്‍ പോലെ കിടന്നിരുന്നതുകൊണ്ട് മറ്റുള്ളവരുടെ വിശേഷം എനിക്കറിയാന്‍ കഴിഞ്ഞില്ല. പക്ഷെ, എനിക്ക് ഇതിലും വിട്ടൊരു സുഖം ഇനി കിട്ടാനില്ല എന്ന സ്ഥിതിയായിരുന്നു!!‘

  ഇത്‌ വായിച്ച്‌ ശരിക്കും ചിരിച്ചു... ഹ ഹ ഹ...

  ReplyDelete
 22. അപ്പൊ അങ്ങനെ ആണ് വിദുരര്‍ ജനിക്കുന്നത് അല്ലെ ? സംഗതി അസ്സലായി ... ട്ടോ ...

  ReplyDelete
 23. അഭിപ്രായം പറഞ്ഞവർക്കെല്ലാം നന്ദി. വിനുവേട്ടോ...തിരുത്തിയിട്ടുണ്ട് ട്ടാ. :)
  സംഗതി, മനസ്സിൽ ഒരു കുറ്റബോധം ഇല്ലാണ്ടില്ല. അതുകൊണ്ടാണ് ഇടക്കിടെ അടച്ചുപൂട്ടിയിടുന്നത്. ആരേം ആക്ഷേപിക്കൽ എന്റെ ലക്ഷ്യമല്ല.

  അച്ഛനേം അമ്മയേം ചുള്ളൻ‌ന്നും ചുള്ളത്തീന്നുമൊക്കെ വിളിച്ചാലും അവർ നമ്മുടെ ദൈവങ്ങളല്ലാതാകുന്നില്ലല്ലോ?? സെയിം സെയിം! :)

  ReplyDelete
 24. ഗുരോ നമിച്ചു :)
  അത്യാഡംബരം.

  ReplyDelete
 25. വിശാല്‍ജീ... അതെന്താ അങ്ങനെ പറഞ്ഞത്‌... ആരെയും ആക്ഷേപിക്കുന്നതായി ഞാന്‍ പറഞ്ഞില്ലല്ലോ... സത്യം പറഞ്ഞാല്‍ മഹാഭാരതത്തിലൂടെ നര്‍മ്മത്തിന്റെ ചിറകിലേറിയുള്ള ഒരു യാത്രയാണ്‌ ഞങ്ങളിപ്പോള്‍ നടത്തുന്നത്‌.. ഇത്‌ തീര്‍ച്ചയായും തുടരണം...

  ReplyDelete
 26. ചിരിക്കത്തില്ല എന്ന് വച്ചാലും സമ്മതിക്കില്ല...

  ReplyDelete
 27. ishtayi valare ishtayi nom ninakkentappo tharva oru scrap tharatte allenkil oru comment nom anonymous ayi follow cheyyunnathil athripthiyonnum vicharikkaruth,thanente marikkathepoya,che,marichupoya,sho! kanathepoya unniya ,hmmmmm athu potte oru rahasyam -ente peru athirvarampukaran visit my blog and support (peru mathreyullu bakkiyokke poyi engane kazhinjirunna orkutera blogilethiyeppinne ottayk

  ReplyDelete
 28. ishtayi valare ishtayi nom ninakkentappo tharva oru scrap tharatte allenkil oru comment nom anonymous ayi follow cheyyunnathil athripthiyonnum vicharikkaruth,thanente marikkathepoya,che,marichupoya,sho! kanathepoya unniya ,hmmmmm athu potte oru rahasyam -ente peru athirvarampukaran visit my blog and support (peru mathreyullu bakkiyokke poyi engane kazhinjirunna orkutera blogilethiyeppinne ottayk

  ReplyDelete
 29. ഇവിടെ ഇങ്ങനെ ഒരു മഹാഭാരതം നടക്കുന്ന കാര്യം ഇത് വരെ അറിഞ്ഞില്ലര്‍ന്നുട്ടോ. ഇപ്പൊ ഒറ്റയിരിപ്പിനു വായിച്ചു വിദുരരുടെ ജനനം വരെ.. എന്റച്ചനെ കൊണ്ടൊന്നു വായിപ്പിക്കണം.. വിശാലേട്ടന്റെ അടുത്തക്കു ക്വടെഷന്‍ ടീമിനെ അയക്കും.. ഭീഷ്മ ശപഥം ഒക്കെ കഥ പറയുന്പഴക്കും കണ്ണ് നിറഞ്ഞു തൊണ്ട വിറയ്ക്കുന്ന ആളാ.. ബഹുമാനം കൊണ്ട്...
  എന്തായാലും കൊള്ളാം.. എനിക്കിഷ്ടായി.. എനിക്കിങ്ങനെ ചിരിച്ചട്ട്‌ കണ്ണ് നിറയാന ഇഷ്ടം..
  ങാ.. പോട്ടെ വണ്ടി.. റൈറ്റ്.. റൈറ്റ്...

  ReplyDelete
 30. നോക്കിയ ഏതാ ബ്ലാക്ക്ബറിയേതാ എന്ന് പോലും തിരിച്ചറിവില്ലാത്ത പ്രായത്ത് ഒരു നിസാര പ്രാണിയെ ഈര്‍ക്കിളികൊണ്ട് കുത്തിയതിനുള്ള ശിക്ഷയാണോ... അമ്പത് കഴിഞ്ഞ എന്നെ ആന്ത്രം വഴി ശൂലം അടിച്ച് കയറ്റി ഒരാഴ്ച ഇടുന്നത്??”


  ഹ..ഹ.ഹ...ഇമ്മടെ എര്‍പായേട്ടന്‍ ഇല്ലേ മരിച്ചു പോയി... അങ്ങേരു പറയണ പോലെ ഉണ്ട്...ഇമ്മക്ക് ഈ കോളസ്ട്രോളും..ഷുഗറും ഉണ്ടോന്നു അറിയില്ലല്ലോ..വെശക്കുമ്പോള്‍ ഇരുന്നു തിന്നും.

  ReplyDelete
 31. മഹാഭാരതത്തിലെ ഈ കഥയുടെ പുനരാഖ്യാനം കൊള്ളാം...ഹോ ചിരിച്ച് ചിരിച്ച് മതിയായി.

  ReplyDelete
 32. മാ‍ഷെ...
  മഹാഭാരത കഥകൾ ഇന്നിലൂടെ കാണുമ്പോൾ ഇതുതന്നെയാണ് ബെസ്റ്റ്. കാരണം ഒർജിനലിൽ സീരിയസ്സായും മസലുപിടിച്ചും പേടിപ്പിച്ചും കഥകൾ പറയുമ്പോൾ അതിനെ നർമ്മരസത്തോടെ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിച്ച വിശാലഭാരതത്തിന് അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും..!

  പിൻ കുറിപ്പ്: അപ്പൊ വേദങ്ങളും ഉപനിഷത്തുക്കളും അരച്ചുകലക്കിക്കുടിച്ചു വച്ചിരിക്കുകയാണല്ലെ...

  ReplyDelete
 33. ചിരിക്കാന്‍ ഒരുപാട് വകുപ്പുള്ള ഒരു കഥ ...... ചില വാചകങ്ങള്‍ ശരിക്കും strike ചെയതു ..

  “നോക്കിയ ഏതാ ബ്ലാക്ക്ബറിയേതാ എന്ന് പോലും തിരിച്ചറിവില്ലാത്ത പ്രായത്ത്..."
  “തല്‍ക്കാലം മോന്‍... ഇവിടെ ഡ്യൂട്ടിടൈമിലെ ബ്ലോഗെഴുത്തും ഗൂഗിള്‍ ചാറ്റും ബസ്സിറക്കലുമൊക്കെ മതിയാക്കി..."

  യമനും കുറ്റബോധം ..! താങ്കളുടെ യമന്‍ വളരെ വിനയം ഉള്ളവനാണല്ലോ...!

  ReplyDelete
 34. "നോക്കിയ ഏതാ ബ്ലാക്ക്ബറിയേതാ എന്ന് പോലും തിരിച്ചറിവില്ലാത്ത പ്രായത്ത് ഒരു നിസാര പ്രാണിയെ ഈര്‍ക്കിളികൊണ്ട് കുത്തിയതിനുള്ള ശിക്ഷയാണോ... അമ്പത് കഴിഞ്ഞ എന്നെ ആന്ത്രം വഴി ശൂലം അടിച്ച് കയറ്റി ഒരാഴ്ച ഇടുന്നത്??”

  വിശാലേട്ടാ... കലക്കി പോളിക്കനുണ്ട്... എന്തിനാ ഇത്ര ഗ്യാപ് പോസ്റ്റുകള്‍ തമ്മില്‍ ..

  ReplyDelete
 35. വിശാല്‍ജീ..... കിടിലം!!!! കിടിലോല്‍ക്കിടിലം.... ഇതു ഒരേ സമയം ഇന്‍ഫോര്‍മേറ്റീവും ചിരിച്ച് മണ്ണ് കപ്പാന്‍ വക നല്‍കുന്നതുമാണ്.... അടുത്തതിനായ് കാത്തിരിക്കുന്നു......

  ReplyDelete
 36. nalle katha pakshe thudarunnillallo

  ReplyDelete
 37. രണ്ടു പ്രാവശ്യം വായിച്ചു ചിരിച്ചു.... തുടരുക

  സസ്നേഹം,

  കൊച്ചുരവി

  ReplyDelete
 38. വിശാലന്‍ മാഷേ ...കൊടകരേന്നു നേരെ ഭാരതത്തിലോട്ടു ലാന്‍ഡ്‌ ചെയ്തു അല്ലെ???? നിങ്ങളെ നമിച്ചു മാഷെ...ഒന്നും പറയാനില്ല...തകര്‍ക്കനുണ്ട്...ഒരു വരി പോലും ബോര്‍ അടിപ്പിക്കാതെ..ശരിക്കും പുലിതന്നെയാ...
  ബഹുമാനം...

  ReplyDelete
 39. ‘പാമ്പുകടിക്കാന്‍...ഞാനപ്പഴേ പറഞ്ഞതാ...’ എന്ന് പിറുപിറുക്കുകയും മഹർഷി ആൾ ചില്ലറക്കാരനല്ല, വേഗം ചെന്ന് മാപ്പപേക്ഷിച്ചില്ലെങ്കിൽ സൂപ്പറൊരു പണി കിട്ടാന്‍ ചാന്‍സുണ്ട് എന്നും പറഞ്ഞു. :) :)
  please continue...

  ReplyDelete
 40. anna... officel pottichirichathiu oru warning koode kitti, go on... like this i will control....

  ReplyDelete
 41. കരക്ക് കയറി ഒന്ന് കുടഞ്ഞ് ഉദയ സൂര്യന്റെ രശ്മിയില്‍ മഴവില്ല് തീര്‍ത്ത് അതിന്റെ മനോഹാരിത നോക്കി നിന്ന്, കണ്ണടച്ച് ‘പരിശുദ്ധമറിയമേ തമ്പുരാന്റമ്മെ... പാപികളായ ഞങ്ങള്‍ക്ക് വേണ്ടി..’ ചൊല്ലും.

  ശക്തമായി പ്രതിഷേധിക്കുന്നു. ആ മഹർഷി ഒരു കത്തോലിക്കക്കാരനാണെന്നു തെളിഞ്ഞില്ലേ. അങ്ങോരുടെ ആന്ത്രം വഴി ശൂലം അടിച്ചുകയറ്റീട്ട് ആരുമില്ലേ ഇവിടെ ഒരു ഇടയലേഖനം ഇറക്കാൻ. മതമൈത്രി തകർക്കാനുള്ള ഇത്തരം കുത്സിത ശ്രമങ്ങളെ നമുക്ക് പല്ലും നഖവും ഉപയോഗിച്ച് എതിർക്കാം....

  വായിച്ചു ചിരിച്ചു.... തുടരുക

  സസ്നേഹം,
  കാർന്നോര്

  ReplyDelete