Tuesday, November 2, 2010

ഹണിമൂൺ നായാട്ട്

റിസപ്ഷൻ നടക്കുമ്പോൾ സ്റ്റേജില്‍ പരിചയപ്പെടാനെത്തിയ ഗുരുകുല രാജ്യം ഭരിച്ചിരുന്ന ഉമേഷനായൻ രാജാവ്, കുന്തീദേവിയുടെ കയ്യിൽ നിന്നും ചെറുനാരങ്ങയും മാദ്രിയുടെ കയ്യിൽ നിന്നും ന്യുട്രിൻ എക്ലെയർ സ്റ്റാപ്പിൾ ചെയ്തുവച്ച കോമ്പ്ലിമെന്റ്സ് കാർഡും വാങ്ങുമ്പോൾ പാണ്ഢുരാജന്റെ സാഹസിക നായാടലുകളെ പറ്റി വര്‍ണ്ണിച്ചത് കേട്ടാണ് “ഇനി കാനനഛായയില്‍ വേട്ടയാടാന്‍ പോകുമ്പോൾ ഇങ്ങേരുടെ കൂടെ പോയിട്ടൊള്ള കേസേയുള്ളു“ എന്ന് തീരുമാനിക്കുന്നത്.

വിവാഹം കഴിഞ്ഞ് കഴിഞ്ഞ് ഒരാഴ്ചയായിക്കാണണം. പത്തുമണിയുടെ മട്ടൺ സൂപ്പ് കുടി കഴിഞ്ഞ് മാസ്റ്റർ അന്തപുരത്തിൽ കമിഴ്ന്ന് കിടന്ന് നാനയിലെ നടുപേജ് കണ്ടാസ്വദിക്കുകയായിരുന്ന പാണ്ഢുവിന്റെ അരികിലെത്തി, അദ്ദേഹത്തിന്റെ കോൺസെണ്ട്രേഷൻ കളയാതെ നനുത്ത സ്വരത്തിൽ കുന്തീ ദേവി ആ കാര്യമുണർത്തിച്ചു.

“പ്രഭോ! വടക്കൻ കേരളത്തിൽ ഇത്തവണ കനത്ത മഴക്ക് സാധ്യതയുണ്ട് എന്ന് കേൾക്കുന്നു!“

അതുകേട്ട്,

“അതിന് ഞാൻ മീൻപിടിക്കാൻ കടലിൽ പോകുന്നില്ല...പിന്നെന്താ?“ എന്ന ഭാവേനെ പാണ്ഢുമഹാരാജാവ് കുന്തീ ദേവിയെ നോക്കിയത് കണ്ട്,

“അല്ലാ അങ്ങയുടെ നായാട്ടിനെ പറ്റി ഒത്തിരി കേട്ടിട്ടുള്ളതാകയാൽ മാദ്രിക്ക് അങ്ങയുടെ നായാട്ടിലുള്ള വൈദഗ്ദ്യം കൂടെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നറിയുന്നു. മാദ്രി പറഞ്ഞത് കേട്ടപ്പോൾ ഇപ്പോൾ എനിക്കും ഒരു ആഗ്രഹം. മഴ സീസൺ തുടങ്ങിയാൽ പിന്നെ രഥത്തിൽ പോക്കും നായാട്ടും നടക്കില്ലല്ലോ. അതുകൊണ്ട്, എന്തായാലും ഹണിമൂൺ ട്രിപ്പിന് പോണം. അപ്പോൾ, നമുക്ക് ഹണിമൂണിന് കാട്ടിലേക്ക് അങ്ങട് പോയാലോ?”

പാണ്ഢുവിന് മാദി, കുന്തിമാരുടെ ആവശ്യം സ്വീകാര്യമായിരുന്നു. ഒരു സെക്കന്റ് ഒപ്പീനിയനുവേണ്ടി ഭീഷ്മ പിതാമഹനോട് തിരക്കിയപ്പോൾ അദ്ദേഹവും “വെരി ഗുഡ്. വെരി ഗുഡ്’ എന്ന് പറഞ്ഞുകൊണ്ട് അത് സമ്മതിച്ചു.

യഥാവിധി, പണ്ഢുരാജൻ തന്റെ ഭാര്യമാരായ കുന്തിയേയും മാദ്രിയേയും കൊണ്ട് പിറ്റേന്ന് രാവിലെ നൂലപ്പവും മൊട്ടക്കറിയും ഒരു ഇരുന്നാഴി കപ്പ് കണ്ണൻ ദേവൻ ചായയും കഴിച്ച് കൊട്ടാരത്തില്‍ പുതിയതായി വാങ്ങിയ തേരില്‍ നായാട്ടിനായി പുറപ്പെട്ടു.

ചെമ്മണ്‍ പാതകള്‍ താണ്ടി രാജവാഹനം കാടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ എസ്കോർട്ട് വന്ന രഥങ്ങളോട് തിരികെ പോകാൻ രാജാവ് കല്പിച്ചു. ഇത് കണ്ട് കുന്തീ ദേവിയും മാദ്രീ ദേവിയും പരസ്പരം നോക്കി, “ആള് പുലിയാണ് ട്ടാ” എന്നർത്ഥത്തിൽ ചുണ്ട് പിളർത്തി തലയാട്ടി.

ഇടം വലം ഭാഗത്ത്, ചില പെട്ടി ഓട്ടോ റിക്ഷയില്‍ കിളികള്‍ ഇരിക്കുമ്പോലെ, മൃദുമേനിയുള്ള പത്നിമാര്‍ ചേര്‍ന്നിരിക്കുമ്പോള്‍ ചെറിയ ചെറിയ കുടുക്കങ്ങളും ഉലയലുകളും രാജാവ് ആസ്വദിച്ചു, പത്നിമാരും!

പകൽ സമയമായിരുന്നെങ്കിലും, വന്‍‌വൃക്ഷങ്ങളുടെ തണലാൽ മൂടപ്പെട്ട കാട്ടുറോട്ടില്‍ തൃസന്ധ്യയുടെ ഇരുട്ട് വീണ് പരന്നിരുന്നു. ഘോരവരനമാണ്, മൃഗങ്ങളുടെ ശബ്ദങ്ങളും മുരളലും കേട്ട് കുന്തീ, മാദ്രി ദ്വയങ്ങളുടെ മുഖത്ത് ചെറുതായി ഭയം നിഴലിച്ചത് കണ്ട് മഹാരാജന്‍, അവരെ ആശ്വസിപ്പിക്കാനായി കുന്തിയേം മാദ്രിയേം കവിളില്‍ പതിയെ ഉമ്മ വച്ച് പറഞ്ഞു,

“ങേ?? പാണ്ഢുവിന്റെ ധര്‍മ്മപത്നിമാര്‍ക്കും ഭയമോ? അതും നോം കൂടെയിരിക്കുമ്പോള്‍?“

“അത് വേണ്ട! പാണ്ഢുവിനോട് മുട്ടാന്‍ പോന്ന ഒരു മൃഗവും ഈ വനത്തിലില്ല. ഉണ്ടായിരുന്നു, പണ്ട്. അവരുടെയൊക്കെ വാരിയെല്ലുകള്‍ കൊട്ടാരത്തിന്റെ പിറകിലെ വിറകുപുരയിൽ എരുമക്ക് കഞ്ഞിവക്കുന്ന വലിയ അടുപ്പിന്റെ സൈഡിൽ ചാരമിടുന്നതിന്റെ മുകളില്‍ കെട്ടി ഞാത്തിയിട്ടിട്ടുണ്ട്!!“

അത് കേട്ട് മന്ദസ്മിതം പൂണ്ട പത്നിമാര്‍ അദ്ദേഹത്തോട് ഒന്നും കൂടെ ഒട്ടി ചേര്‍ന്നിരുന്ന് പറഞ്ഞു.

‘എന്തൊരു ധൈര്യം. എന്തൊരു ചങ്കുറപ്പ്. അയ്യാ സാമി ഒരു സിങ്കമാണ് എന്ന് ആ ബ്രോക്കർ പറഞ്ഞത് എത്ര സത്യം!!’

കാട്ടുപാതയുടെ വീതി തീരെ കുറഞ്ഞുതുടങ്ങി. പാതയിപ്പോൾ ഇപ്പോള്‍ നന്നേ ചെറിയ വഴിയാണ്. രഥത്തിന് കഷ്ഠിച്ച് പോകാനേ കഴിയുന്നുള്ളൂ. കുതിരകളുടെ മേല്‍ വഴിക്കരുകില്‍ നില്‍ക്കുന്ന മുള്ളുകളുള്ള ചിലതരം വള്ളികൾ കോറി ചെറിയ പാടുകള്‍ ഉണ്ടാക്കുന്നു.

പാണ്ഢു രഥത്തിന്റെ സ്പീഡ് നന്നേ കുറച്ചു.

കുന്തീദേവിയാണത് ആദ്യം കണ്ടത്. പാതക്കരുകില്‍ കിടക്കുന്ന പണി വൃത്തി കുറഞ്ഞ ഷോട്ട് പുട്ടുകള്‍ പോലെയുള്ള വസ്തു ചൂണ്ടി പറഞ്ഞു.

‘ങ്ങേ??? അപ്പോൾ ഈ വനത്തില്‍ ആനയുമുണ്ടോ??’

അത് കേട്ടവശം രഥം സഡൻ ബ്രേയ്ക്കിട്ട് നിറുത്തി, “എന്ത്യേ??” എന്ന് ചോദിച്ച് നിറുത്തിയ മഹാരാജാവ്, ആനപ്പിണ്ടം കാണുകയും രഥത്തിൽ നിന്നിറങ്ങി ആനപ്പിണ്ടത്തിന്റെ ചൂട് നിരീക്ഷിച്ച് ഇപ്രകാരം പറഞ്ഞു.

‘ഉം... പിണ്ടമിട്ടിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ. ആതാ ഈ ആവി. ഒറ്റയാനാവണം. അതാ കാല്‍ പാടുകള്‍ അധികമില്ലാത്തത്!! എന്തായാലും നമുക്ക് റൂട്ട് മാറ്റിപ്പിടിക്കാം. വല്ല മാനിനേയോ മൊയലിനേയോ വേട്ടയാടുന്നതേ നിങ്ങൾക്ക് ശരിക്കും എഞ്ജോയ് ചെയ്യാൻ പറ്റൂ. തന്നെയുമല്ല, ഒറ്റയാന്മാര്‍ക്ക് കാറും രഥവുമെല്ലാം കണ്ടൂട. ഷോളയാല്‍ വനത്തില്‍ ഈയിടെ ഒരു ജീപ്പിനെ ആന കുത്താന്‍ വന്നതിന്റെ വീഡിയോ ക്ലിപ്പ് നിങ്ങള്‍ കണ്ടില്ലേ?‘

രഥത്തിലേക്ക് ചാടിക്കയറി കുതിരകളെ തിരിച്ച്, യൂടേണെടുത്ത് ആദ്യത്തെ റൈറ്റെടുത്ത് വീണ്ടും യാത്ര തുടര്‍ന്നു.

35 comments:

 1. അപ്പോ അറിയാതെ പബ്ലിഷ് ചെയ്ത ഒരു എപ്പിസോഡ് എവിടെ?? ഇതു കൊള്ളാട്ടോ !!

  ReplyDelete
 2. ഉം... പോരട്ട് പോരട്ട്!!!

  ReplyDelete
 3. ഒറ്റയാന്‍മാര്‍ക്ക് കാറും രഥവുമൊന്നും കണ്ടുകൂട.. കാണണ്ട എനിക്ക്.. :):)

  ReplyDelete
 4. ഹര ഹര ഹര ശങ്കരാ.. :)

  ReplyDelete
 5. പാതക്കരുകില്‍ കിടക്കുന്ന പണി വൃത്തി കുറഞ്ഞ ഷോട്ട് പുട്ടുകള്‍ പോലെയുള്ള വസ്തു ചൂണ്ടി പറഞ്ഞു.

  kalakkittundu....

  ReplyDelete
 6. 'കമിഴ്ന്ന് കിടന്ന് നാനയുടെ നടുപേജ് ആസ്വദിക്കുന്ന പാണ്ടു' ഹൌ !!
  :)

  ReplyDelete
 7. :) ഹ..ഹ.ഹ.....

  "ന്യുട്രിൻ എക്ലെയർ സ്റ്റാപ്പിൾ ചെയ്തുവച്ച കോമ്പ്ലിമെന്റ്സ് കാർഡും " - ഒരു ഭയങ്കര നോസ്സ്ടി ആണല്ലോ... ;)

  ReplyDelete
 8. "പത്തുമണിയുടെ മട്ടൺ സൂപ്പ് കുടി കഴിഞ്ഞ് മാസ്റ്റർ അന്തപുരത്തിൽ കമിഴ്ന്ന് കിടന്ന് നാനയിലെ നടുപേജ് കണ്ടാസ്വദിക്കുകയായിരുന്ന പാണ്ഢുവിന്റെ അരികിലെത്തി, അദ്ദേഹത്തിന്റെ കോൺസെണ്ട്രേഷൻ കളയാതെ നനുത്ത സ്വരത്തിൽ കുന്തീ ദേവി ആ കാര്യമുണർത്തിച്ചു."

  ഈ വിശാല്‍ജിയുടെ ഒരു കാര്യം ...

  പിന്നെ അന്നത്തെ കിമന്ദന്റെ ശാപം എവിടെപ്പോയി?

  ReplyDelete
 9. പ്രിയപ്പെട്ട വിശാല്‍ജീ,

  ഇതുവരെ വിശാലഭാരതം വായിക്കാന്‍ കഴിഞ്ഞില്ല എന്നുള്ള വിഷമം ഒറ്റ ദിവസം കൊണ്ട് മാറിക്കിട്ടി. എന്റെ സുഹൃത്ത് പറഞ്ഞു ഞാന്‍ ഇന്നാണ് അറിഞ്ഞത് ഇങ്ങനെ ഒരു രചന ഇവിടെ ഞാന്‍ അറിയാതെ നടക്കുന്നുണ്ടെന്ന് . എന്തായാലും ഒറ്റ ഇരുപ്പിന് വായിച്ചു.
  ചിരിച്ചു ചിരിച്ചു ഞാന്‍ ഒരു പരുവമായി. തുടരുക എഴുത്ത് തുടരുക.

  ReplyDelete
 10. വിശാലേട്ടാ ന്താ പറയുക..ഇത് സംഗതി കിടുക്കൻ തന്നെ..
  എന്നോട് ഏറ്റുമുട്ടാൻ ഒരുമ്രിഗവും കാട്ടിലില്ല.അത് തകർത്തു..

  ReplyDelete
 11. "എന്നോട് ഏറ്റുമുട്ടാൻ ഒരുമ്രിഗവും കാട്ടിലില്ല"- കാട്ടില്‍ മാത്രമല്ല ഈ ബൂലോകത്തും ആരുമില്ല! വിശാല്‍ജി നിങ്ങളോട്

  ReplyDelete
 12. വിശാല്‍ജി ... കലക്കി .....

  പെണ്ണുങ്ങളുടെ പ്രസന്റേഷന്‍ ...... ഒബ്സേര്‍വറേന്‍ കലക്കി :)

  "അല്ലാ അങ്ങയുടെ നായാട്ടിനെ പറ്റി ഒത്തിരി കേട്ടിട്ടുള്ളതാകയാൽ മാദ്രിക്ക് അങ്ങയുടെ നായാട്ടിലുള്ള വൈദഗ്ദ്യം കൂടെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നറിയുന്നു. മാദ്രി പറഞ്ഞത് കേട്ടപ്പോൾ ഇപ്പോൾ എനിക്കും ഒരു ആഗ്രഹം. മഴ സീസൺ തുടങ്ങിയാൽ പിന്നെ രഥത്തിൽ പോക്കും നായാട്ടും നടക്കില്ലല്ലോ. അതുകൊണ്ട്, എന്തായാലും ഹണിമൂൺ ട്രിപ്പിന് പോണം. അപ്പോൾ, നമുക്ക് ഹണിമൂണിന് കാട്ടിലേക്ക് അങ്ങട് പോയാലോ?”

  ഡും.. :))

  ReplyDelete
 13. ഞാനെന്നും വൈകിയേ എത്തുള്ളൂ!! :)

  കമന്റാന്‍ ഞാനശക്തനാണ്, ഇന്നത്തെ രാവിലെ യാദൃശ്ചികമായി ഇതു കണ്ട് വായിച്ചപ്പോള്‍ ഇന്നത്തെ ദിവസം ധന്യം. ഇന്നിനി ഉച്ചക്കല് ഹോട്ടലീന്ന് ചോറും മീന്‍ ചാറും കിട്ടിയില്ലെങ്കിലും ഒരു കൊഴപ്പോല്യ. :)

  ReplyDelete
 14. malayalatil comment idunnathu engane ennu paranju tharumo?

  ReplyDelete
 15. ഇയ്യോ....
  ഞാനിതിപ്പഴാ കണ്ടത്.
  മഹാഭാരതം കഴിഞ്ഞിട്ട് രാമായണം കൂടി വേണേ

  ReplyDelete
 16. ഒരു തരത്തില്‍ തമ്മയിക്കൂല്ല....:)
  വിശാലേട്ടാ ..കിടുക്കന്‍ തന്നെ..ട്ടാ

  ReplyDelete
 17. എരുമയ്ക്ക് കോംപ്ലാന്‍ കൊടുക്കാന്‍ പറയണം

  ReplyDelete
 18. നാന .. നൂലപ്പം ...അയ്യാ സ്വാമി ....മീന്‍ പിടിത്തം... കൊള്ളാം.. ഗംഭീരം..

  ReplyDelete
 19. ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഇന്നാ വായിച്ചു തീര്‍ത്തത്. എല്ലാത്തിനും കൂടെ ചേര്‍ത്ത് ഒരൊറ്റ അഭിപ്രായം മാത്രം -- കിടിലന്‍!
  പണ്ട്, ഇവന്‍ അക്ഷരങ്ങളെ കൂട്ടി വായിക്കുവാന്‍ പഠിക്കുന്ന കാലം...
  അന്നായിരുന്നു, "അമര്‍ ചിത്ര കഥ" (പ്രസിദ്ധീകരണം: പൈകോ, ആശയം: വേദവ്യാസന്‍, ചിത്രകല: ദിലീപ് കദം) മലയാളത്തില്‍ ഇറങ്ങിയിരുന്നത്...
  അക്ഷരമാലയും മറ്റും ഇവനെക്കാള്‍ പത്തു കൊല്ലം മുന്‍പേ പഠിച്ച ഒരു ദുര്യോധനന്‍ ഉണ്ടായിരുന്നതിനാലും, ആശാന്‍ അവയെല്ലാം സൂക്ഷിച്ചു വെച്ചിരുന്നതിനാലും, ഈ ദുശ്ശാസനന് പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ കഥകള്‍ മിക്കവാറും എല്ലാം തന്നെ വായിക്കുവാനുള്ള അവസരം ഉണ്ടായി...
  ഈ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍, ശാപം കിട്ടി മത്സ്യമായിത്തീര്‍ന്ന "അദ്രിക" എന്ന അപ്സരസ്സിന്‍റെ കഥയില്‍ തുടങ്ങി പാണ്ഡവരുടെ സ്വര്‍ഗാരോഹണത്തില്‍ അവസാനിച്ച ആ പുസ്തകപരമ്പരയിലൂടെ വീണ്ടും യാത്ര ചെയ്യുന്ന എഫക്റ്റ്‌!
  മേമ്പൊടിക്ക് വിശാലന്‍ സ്റ്റൈല്‍ നര്‍മ്മവും കൂടി ആകുമ്പോള്‍ മൊത്തത്തില്‍ സംഗതി ജോര്‍...
  പോന്നോട്ടെ, ബാക്കിയുള്ള അദ്ധ്യായങ്ങള്‍...
  (രണ്ടു മാസം ആയല്ലോ ഈ പോസ്റ്റ്‌ ഇട്ടിട്ട്? ഇനി തുടരാന്‍ ഉദ്ദേശ്യം ഇല്ലേ? അങ്ങനെയെങ്കില്‍ കഷ്ടമായി!)

  ReplyDelete
 20. ഡേയ് വിസാലമാനസ്ക്ഓ.... ഒരുമാതിരി മറ്റെടാതെ പരുപാടി കാണിക്കരുത്.... കഥ ഇത്രീം ആക്കി വെച്ചിട്ട് ഇത് എവിടെപ്പോയി...
  :( :(

  ReplyDelete
 21. വി. ഭാ. രചനയ്കെന്തു പറ്റി ?
  രാജാവ് ബാക്കി മറന്നോ ?
  അതോ ഒറ്റയാനോ പുലിയോ വല്ലതുമെടുത്തോ ?

  ReplyDelete
 22. ഫുലിയാണ്‍ട്ടാ .... :))

  ReplyDelete
 23. മഹാരഥൻ, കൊടകര വാഴും മഹാമനസ്കനായ വിശാലമനസ്കൻ നീണാൾ വാഴട്ടെ..

  ReplyDelete
 24. വിശാലേട്ടാ,
  ആ കിന്ദമന്‍ പോസ്റ്റ്‌ റീഡറില്‍ വന്നു, പക്ഷെ ബ്ലോഗില്‍ കാണുന്നില്ലല്ലോ... ക്യാ ഹുവാ?
  ശാപം ബ്ലോഗിനും ഏറ്റോ ?

  ബൈ ദി വേ,
  പുതിയ പോസ്റ്റില്‍ കുറേ ചിരിപ്പടക്കങ്ങള്‍ ഉണ്ടാര്‍ന്നു.
  എഴുതാന്‍ തുടങ്ങിയാല്‍, അധികമാവും.

  എന്തായാലും കിടു തന്നെ, ഇനിയും ധാരാളം എഴുതുക.

  ReplyDelete
 25. ഇങ്ങിനെ പോയാല്‍ ഈ വിശാലഭാരതം ഈ നൂറ്റാണ്ടില്‍ ഒന്നും തീരുല്ലലോ. ഒറ്റയടിക്ക് എല്ലാം വായിച്ചു, ചിരിച്ചു മറിഞ്ഞു. ഇതെന്താ നിറുത്തി കളഞ്ഞത്..? ശോ കഷ്ടമായി പോയി.

  ReplyDelete
 26. ഇത് യാരപ്പാ ?? അടിപൊളിയാ ട്ടാ !! ചിരിച്ചു മരിക്കാം :)

  ReplyDelete
 27. അപ്പോൾ ബാക്കി എഴുതില്ലാ ല്ലേ...? (ഞാൻ ചോദിച്ചതോണ്ട് എന്നാൽ ശരി, എഴുതിക്കളയാം എന്ന് വിചാരിച്ചാൽ രക്ഷപെട്ടില്ലേ എന്ന് കരുതീട്ടാ...)

  ReplyDelete
 28. ബ്ലോഗിലെ പോസ്റ്റുകളെല്ലാം ഒറ്റയടിക്കിരുന്ന് വായിച്ചു.....
  സജീവ് ഭായ്, പ്ലീസ് വീണ്ടും എഴുതു.....

  ReplyDelete