Monday, July 6, 2009

0. മഹാഭാരത കഥകള്‍ - റീമിക്സ്

മനുഷ്യജീവിതത്തെ എല്ലാ വൈചിത്ര്യങ്ങളോടും വൈവിധ്യങ്ങളോടും കൂടി അവതരിപ്പിക്കുന്ന ഒരു ബൃഹത്കഥ എന്ന നിലയില്‍ മഹാഭാരതത്തിന് വിശ്വസാഹിത്യത്തില്‍ പ്രമുഖ സ്ഥാനമാണുള്ളത്.

ജാതി, മത ഭേദമന്യേ നമുക്കിടയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഈ കൃതിക്ക് ഒട്ടേറേ പുനരാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അവയുടെ വലിപ്പവും ആഖ്യാന രീതിയും പലരേയും, പ്രത്യേകിച്ച് സാധാരണക്കാരെ ഇതിന്റെ വായനയില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ട്.

മഹാഭാരതത്തിലെ ചില കഥകള്‍, പേരുകള്‍ എന്നിവ സംശയനിവാരണാര്‍ത്ഥം സുഹൃത്തുക്കളോട് ചോദിക്കേണ്ടി വന്നപ്പോള്‍ “അടുത്ത ശനിയാഴ്ച പറയാം“ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, എനിക്കറിയാവുന്ന മഹാഭാരത കഥ എന്റെ ഈ ഫ്രന്‍സിനോട് പറയുന്ന ഒരു ആറ്റിറ്റ്യൂഡിലാണ് എഴുതാന്‍ പോകുന്നത്.

ഒരു വലിയ സമൂഹം, നൂറ്റാണ്ടുകളായി പവിത്രമായി കരുതിപ്പോരുന്ന ഒരു പുരാണഗ്രന്ഥത്തിന്റെ പുനരാഖ്യാനമാണ് ഈ ‘ഞാന്‍‘ ഇവിടെ ചെയ്യാന്‍ പോകുന്നത് എന്നൊന്നും വെറുതേ പോലും കരുതരുത്. ഇതൊരു വെറും ടൈമ്പാസ് പരിപാടി, അത്രേ ഉള്ളൂ!

രണ്ടു വര്‍ഷം മുന്‍പാണ് ഇത് എഴുതി തുടങ്ങിയതെങ്കിലും ഇടക്ക് വച്ച് എഴുതാനുള്ള ഇന്ററസ്റ്റ് പോയതിനാല്‍ മുടങ്ങിപ്പോയി.

വീണ്ടും തുടങ്ങാനുള്ള പ്രചോദനം, ‘അംബ അംബിക അംബാലിക മാരെ പോലെ...‘ എന്ന് കഴിഞ്ഞ ദിവസം സാന്ദര്‍ഭികമായി പറഞ്ഞപ്പോള്‍, ‘അംബികക്ക് ഒരു സിസ്റ്ററല്ലേ ഉള്ളൂ, രാധ! ‘ എന്ന് വളരെ സീരിയസ്സായി എന്നോട് ചോദിച്ച എന്റെ കൊളീഗാണ്.

ഇതൊരു നേരമ്പോക്കായി എടുക്കാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട്,

വിനയപുരസരം,
വിശാലമനസ്കന്‍

6 comments:

  1. ചാത്തനേറ്: ആ കൊളീഗിനൊരു ഫ്ലൈയിംഗ് കിസ്, ഇനീം ഇതുപോലെ തന്നെ വല്ലോം ചോദിക്കണേ. തുടരട്ടേ...

    ReplyDelete
  2. ezhuthuka ...
    kurachaayi vishaalanevide..

    ReplyDelete
  3. Visaletta,

    Annu thangal ithu nirthiyathil bhayankara vishamam thonniyirunnu.. Veendum thudngiyathu kalakki...

    Vegam katha thodangiyaatte...

    (Mangleeshil ezhuthiyathu Keyman work cheyyathathu kondanu .. Sorry :( )

    ReplyDelete
  4. വിശാലണ്ണാ.....

    ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ...

    അദ്ധ്യായം 01, അദ്ധ്യായം 02...... ഇങ്ങനെ കൊടുക്കുവാണേല്‍ അണ്ണന്‍ തിരിച്ചെത്തിയതറിഞ്ഞ് വായിക്കാന്‍ വരുന്നവര്‍ക്ക് കുറച്ച് എളുപ്പം ഉണ്ടായേനെ... തുടക്കം മുതല്‍ വായിക്കാമല്ലോ... ഇത് മഹാഭാരതമല്ലെ.... തുടര്‍ക്കഥയായിട്ടല്ലേ വരുന്നത്.... അതുകൊണ്ട് പറഞ്ഞതാണ്. ഈഫ് യു ഡോണ്‍ണ്ട് മൈന്‍ഡ്...!!!!

    ReplyDelete